ഗുജറാത്തിലെ മലയാളി വിദ്യാർഥിനികൾക്ക് നേട്ടം


മുംബൈ : ലോകകേരളസഭയുടെ ഭാഗമായി മലയാളം മിഷൻ ആഗോള പ്രവാസി വിദ്യാർഥികൾക്കുവേണ്ടി നടത്തിയ സാഹിത്യമത്സരത്തിൽ വിജയം നേടി ഗുജറാത്തിലെ മലയാളി വിദ്യാർഥിനികൾ. കവിത, ചെറുകഥ, 'കോവിഡാനന്തര പ്രവാസി ജീവിതം എന്ന ലേഖന മത്സരം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

മലയാളം മിഷൻ ഗുജറാത്ത് ചാപ്റ്ററിലെ കച്ച് ഒന്ന് മേഖലയിലെ ശ്രീനാരായണ ട്രസ്റ്റ് പഠന കേന്ദ്രത്തിലെ ആമ്പൽ വിദ്യാർഥിനി സ്തുതി ഹന്നാ റെജി സബ് ജൂനിയർ വിഭാഗത്തിൽ ലേഖന മത്സരത്തിലും ചെറുകഥാ മത്സരത്തിലും രണ്ടാം സ്ഥാനം നേടി. വാപി മേഖലയിലെ സിൽവാസ പഠനകേന്ദ്രത്തിലെ ആമ്പൽ വിദ്യാർഥിനി വാണി യു. നായർ ജൂനിയർ വിഭാഗത്തിൽ ചെറുകഥാ മത്സരത്തിൽ രണ്ടാം സ്ഥാനത്തിനും അർഹയായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..