പ്രവർത്തനലാഭം 1,466 കോടി...


Caption

:2021-22 സാമ്പത്തികവർഷം കെ.എസ്.ഇ.ബി. ലിമിറ്റഡ് 1,466 കോടി രൂപയുടെ പ്രവർത്തനലാഭം നേടിയെന്നാണ് കണക്കാക്കുന്നത്. ഇതിൽനിന്ന് ഏതാണ്ട് 490 കോടി രൂപയുടെ ലാഭവീതം കുറച്ചാൽപ്പോലും 976 കോടി രൂപയുടെ വരുമാനമിച്ചമുണ്ട്. 2020-21-ൽ 82 കോടിയും 2019-20-ൽ 127 കോടി രൂപയുമായിരുന്നു വരുമാനമിച്ചം. വരുമാനമിച്ചമുണ്ടാകുന്ന അവസരങ്ങളിൽ അതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറണമെന്നാണ് വൈദ്യുതി നിയമത്തിലെ വ്യവസ്ഥ. അതനുസരിച്ച്, ഇപ്പോഴത്തെ കണക്കുപ്രകാരം യൂണിറ്റിന് 40 പൈസയെങ്കിലും കുറയ്ക്കാനാകും. ഇനി ഇതുവരെയുള്ള സഞ്ചിത നഷ്ടം കുറയ്ക്കാൻ അതിൽനിന്നൊരു വിഹിതം എടുത്താൽപ്പോലും 20 പൈസയെങ്കിലും കുറയ്ക്കാമായിരുന്നു. അതുചെയ്യുന്നതിന് പകരം നിരക്ക് ഉയർത്തിയത് വൻകിട വ്യവസായങ്ങൾക്ക് മാത്രമല്ല, സാധാരണക്കാർക്കും അധികബാധ്യതയുണ്ടാക്കുന്നതാണ്. 2013-ൽ വൈദ്യുതി ബോർഡ് കമ്പനിയാക്കിയ ശേഷം ഇതുവരെ ഏതാണ്ട് 6,500 കോടി രൂപയുടെ സഞ്ചിത നഷ്ടമുണ്ടെന്നാണ് കണക്ക്. എന്നിട്ടും ഷോക്ക്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..