വീണ്ടും മാസ്‌ക് നിർബന്ധമാക്കാൻ നീക്കം


മുംബൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ലോക്കൽ ട്രെയിനുകളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുകയും ചെയ്തു. തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിലും, പുതിയ കോവിഡ് കേസുകൾ കൂടുതൽ മുംബൈയിലായതിനാൽ ലോക്കൽ ട്രെയിനുകളിൽ മാസ്ക് നിർബന്ധമാക്കണമെന്ന നിർദേശത്തെ കൂടുതൽപേർ പിന്തുണച്ചതായാണ് അറിവ്. കോവിഡ് കേസുകൾ കുറഞ്ഞതിനെത്തുടർന്ന് ഏപ്രിൽ ആദ്യവാരം മുതലാണ് സംസ്ഥാനത്ത് മാസ്ക് നിബന്ധന ഒഴിവാക്കിയത്. എന്നാൽ നിലവിൽ സംസ്ഥാനത്തു കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കയാണ്. മുംബൈ, താനെ, പുണെ, റായ്ഗഢ്, പാൽഘർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എന്നിട്ടും ലോക്കൽ ട്രെയിനുകളിലും മറ്റു പൊതു ഇടങ്ങളിലും മാസ്ക് ധരിക്കുന്നവർ കുറവാണ് എന്നതാണു ആശങ്കയ്ക്കു കാരണം. ലോക്കൽ ട്രെയിനുകളിലെ തിരക്ക് കോവിഡ് വ്യാപനത്തിനു കാരണമാകുന്നുവെന്ന ആശങ്ക ആരോഗ്യപ്രവർത്തകരും പങ്കുവെക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..