അനന്ദ്നഗർ ആരോഗ്യകേന്ദ്രത്തിൽ ടോയ് കോർണർ


താനെ : ചികിത്സക്കായി കൊണ്ടുവരുന്ന കുട്ടികളുടെ പേടി മാറ്റാനും മാനസോല്ലാസത്തിനുമായി ആരോഗ്യ കേന്ദ്രത്തിൽ കളിപ്പാട്ടങ്ങളോടുകൂടിയ ടോയ് കോർണർ സ്ഥാപിച്ചു. താനെ നഗരസഭയുടെ ഘോഡ്ബന്ദർ റോഡിലുള്ള അനന്ദ്നഗർ ആരോഗ്യ കേന്ദ്രത്തിലാണ് ഇങ്ങനെ യൊരു സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഖുശ്‌ബു ടാവരിയുടെ ആശയമാണ് ടോയ് കോർണർ. ഇതിനായി ആരോഗ്യകേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിൽ താമസക്കാരായവരുടെ വീടുകളിലുള്ള പഴയ കളിപ്പാട്ടങ്ങൾ ദാനമായി നല്കാൻ ആവശ്യപ്പെട്ടപ്പോൾ അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. \

ചികിത്സക്കും ആരോഗ്യ സംബന്ധമായ വിവിധ കുത്തിവെപ്പുകൾക്കുമായി കുട്ടികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുമ്പോൾത്തന്നെ അവിടത്തെ ഔഷധങ്ങളുടെ ഗന്ധവും ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും മറ്റുമായി കാത്തുനിൽപ്പും ഏതൊരു കുട്ടിയിലും ഭയവും വിരസതയും സൃഷ്ടിക്കും. അതിൽനിന്ന് കുട്ടികളുടെ ശ്രദ്ധ തിരിക്കാനും സന്ദർശനങ്ങൾ ഉത്സാഹഭരിതമാക്കാനും ടോയ് കോർണർ സഹായകമായി വരുന്നതായി ആരോഗ്യകേന്ദ്രം പ്രവർത്തകർ വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..