രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ : ഷിന്ദേയെ വെല്ലുവിളിച്ച് ആദിത്യ താക്കറെ


മുംബൈയിൽ യുവസേനാ യോഗത്തിൽ ആദിത്യതാക്കറെ സംസാരിക്കുന്നു

മുംബൈ : മഹാരാഷ്ട്രയിൽ വിമത എം.എൽ.എ.മാരുടെ നേതാവായ ഏക്‌നാഥ് ഷിന്ദേയെ ശിവസേന അംഗത്വം രാജിവെച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ. ശിവസേനയുടെ യുവജനവിഭാഗമായ യുവസേന മുംബൈയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ഭരിക്കുന്ന അസമിലാണ് വിമത എം.എൽ.എ.മാരുള്ളത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരും ഞങ്ങളും തെറ്റാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ശിവസേനയിൽനിന്ന് പുറത്തുപോയി ധൈര്യമായി തിരഞ്ഞെടുപ്പിനെ നേരിടണം -ആദിത്യ താക്കറെ വെല്ലുവിളിച്ചു. പ്രവർത്തകർ ഒപ്പമുണ്ടെന്നതിന്റെ തെളിവാണ് ഇവിടെ കൂടിയിട്ടുള്ള ജനങ്ങളെന്നും ഇത്തരമൊരു സാഹചര്യത്തിൽ വിമത എം.എൽ.എ.മാർക്ക് ഒരിക്കലും മുംബൈയിൽ പ്രചാരണംനടത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യവും നുണയും തമ്മിലുള്ള പോരാട്ടമാണിത്. വിമത എം.എൽ.എ.മാർ ചെയ്ത വഞ്ചന ഒരിക്കലും മറക്കില്ല. ഈ പോരാട്ടത്തിൽ ശിവസേനതന്നെ വിജയിക്കും. വഞ്ചകരെ ശിവസേന തിരിച്ചുസ്വീകരിക്കില്ല -ആദിത്യ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..