തീയിൽനിന്ന് മൂന്ന് മക്കളെ രക്ഷിച്ച പിതാവ് വെന്തുമരിച്ചു


നവി മുംബൈ : വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽനിന്ന് മൂന്ന് മക്കളെ രക്ഷിച്ച പിതാവ് വെന്തുമരിച്ചു.

പൻവേൽ ആക്കൂർളി ഗ്രാമത്തിൽ താമസിക്കുന്ന കേബിൾ ഓപ്പറേറ്ററായ രാജേഷ് താക്കൂറിനാണ് (38) ദാരുണാന്ത്യമുണ്ടായത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് രാജേഷ് താക്കൂറിന്റെ ബംഗ്ലാവിന്റെ രണ്ടാംനിലയിൽ തീപ്പിടുത്തമുണ്ടായത്.

തീപ്പിടിച്ചതു ശ്രദ്ധയിൽപ്പെട്ട രാജേഷ് താക്കൂർ തന്റെ പതിനെട്ടും പതിനാറും വയസ്സ് പ്രായമുള്ള പെൺമക്കളെയും പതിനൊന്ന് വയസ്സുള്ള മകനെയും തീയിൽനിന്ന് രക്ഷപ്പെടുത്തിയശേഷം പ്രധാനപ്പെട്ട ചില രേഖകളെടുക്കുന്നതിനായി വീണ്ടും രണ്ടാംനിലയിലേക്ക് കയറിയപ്പോൾ തിരിച്ചിറങ്ങാൻകഴിയാതെ തീയിൽ അകപ്പെടുകയായിരുന്നു. പരിസരവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും രാജേഷ് താക്കൂർ വെന്തുമരിച്ചിരുന്നു.

സംഭവം നടക്കുമ്പോൾ രാജേഷിന്റെ ഭാര്യ സ്ഥലത്തില്ലായിരുന്നു. തീയിൽ ബംഗ്ലാവ് പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനമെന്ന് ഖാന്ദേശ്വർ പോലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശങ്കർ ഹോൻമാനെ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..