286 കിലോഗ്രാം കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ


മുംബൈ : വിപണിയിൽ എകദേശം 3.5 കോടി രൂപ വിലവരുന്ന 286 കിലോഗ്രാം കഞ്ചാവ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ച ഒരു കാറിൽ കൊണ്ടുവരുന്നതിനിടയിലാണ് അധികാരികൾ സോളാപ്പുർ-മുംബൈ ഹൈവേയിൽവെച്ച് ഇവ പിടിച്ചെടുക്കുന്നത്. അന്തസ്സംസ്ഥാന സംഘമാണ് ഇതിന് പിന്നിലെന്ന് പിന്നീട് എൻ.സി.ബി. ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ആന്ധ്രാപ്രദേശിൽനിന്ന്‌ വലിയ അളവിൽ കഞ്ചാവ് മുംബൈയിലേക്ക് ഒരു വാഹനത്തിൽ കടത്തുന്നുണ്ടെന്ന രഹസ്യവിവരം എൻ.സി.ബി. ഉദ്യോഗസ്ഥർക്ക്‌ നേരത്തെ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി ഉദ്യോഗസ്ഥർ സോളാപ്പുർ-മുംബൈ ഹൈവേയിൽ പരിശോധനയിലായിരുന്നു.

95 പാക്കറ്റുകളിലായാണ് ഇത്രയും കഞ്ചാവ് ഒളിപ്പിച്ചുവെച്ചിരുന്നത്. മുംബൈയിലെ 20 കേന്ദ്രങ്ങളിൽ ഇവ വിതരണംചെയ്യുക എന്നതായിരുന്നു സംഘത്തിന്റെ ദൗത്യം. സംഘത്തിലെ മറ്റുള്ളവർക്കായി എൻ.സി.ബി. അന്വേഷണം നടത്തിവരികയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..