എം.എസ്.ആർ.ടി.സി. പുണെയിൽ ഇ-ശിവനേരി ബസ് ആരംഭിക്കും


പുണെ : ആദ്യ ഇലക്‌ട്രിക് ബസ് ശിവായ്ക്കുശേഷം, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എം.എസ്.ആർ.ടി.സി.) ഇ-ശിവനേരി ബസുകൾ പുണെയിൽ അവതരിപ്പിക്കും. ഇതിനായി പുണെ ഡിവിഷനിലേക്ക് എം.എസ്.ആർ.ടി.സി. യിൽനിന്ന് 96 ഇ-ശിവനേരി ബസുകൾ ഉടൻ ലഭിക്കും. ഇ ബസുകൾക്കായി പുണെയിലുടനീളം 17 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പുണെയിൽനിന്ന് ഈ ഇ-ബസുകൾ ദാദർ, പരേൽ, താനെ, ബോറിവിലി എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..