പുണെയിൽ 18-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി


യുവാവ് അറസ്റ്റിൽ

പുണെ : പുണെ ജില്ലയിലെ ചാക്കണിൽ 18-കാരിയായ പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 20-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചാക്കൺ നാനേകർവാഡിയിൽ 47- കാരിയായ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പ്രീതി കുമാരി സന്തോഷ് സാഹയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ വിഷ്ണുകുമാർ സാഹ എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബിഹാറിലെ ഒരേ ഗ്രാമത്തിൽനിന്നുള്ളവരാണ്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പ്രതി അവിടെച്ചെന്ന് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചാക്കൺ പോലീസ് ഇൻസ്പെക്ടർ വൈഭവ് ഷിംഗാരെ പറഞ്ഞു.

മരിച്ച പെൺകുട്ടിയുടെ അമ്മയും പ്രതിയും ചാക്കൺ പ്രദേശത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നവരാണെന്നും സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ കുറച്ച് ദിവസമായി വഴക്കുണ്ടായിരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ മഞ്ചക് ഇപ്പാർ പറഞ്ഞു. അമ്മയുമായുള്ള സാമ്പത്തിക തർക്കത്തിനൊപ്പം പെൺകുട്ടി പ്രതിയുടെ ഫോൺ കോളുകൾ എടുക്കാത്തതും കൊലപാതകം ചെയ്യാൻ കാരണമായെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..