പുണെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: സ്ത്രീ വോട്ടർമാർ കൂടുതൽ


പുണെ : വരാനിരിക്കുന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പുണെ മുനിസിപ്പൽ കോർപ്പറേഷനിലെ 18 സീറ്റുകളുള്ള ആറ് വാർഡുകളിൽ വോട്ടർമാരുടെ എണ്ണത്തിൽ സ്ത്രീ വോട്ടർമാരാണ് കൂടുതലെന്ന്‌ കരട് വോട്ടർ പട്ടികയിലെ കണക്കുകൾ കാണിക്കുന്നു.

ഗോഖലേനഗർ-വദർവാഡി, ഫെർഗൂഷൺ കോളേജ്-എറന്ദ്‌വാനെ, ശനിവാർപേട്ട്-രവിവാർപേട്ട്, ശനിവാർവാഡ-കസ്ബപേട്ട്, ശിവാജി മഹാരാജ് സ്റ്റേഡിയം-രസ്താപേട്ട്, ഘോർപാഡി പേട്ട് ഉദ്യാൻ-മഹാത്മാ ഫുലെ മണ്ടായി എന്നിവയാണ് ഈ വാർഡുകൾ. കൂടാതെ, രണ്ട് വാർഡുകളിൽ - ഐഡിയൽ കോളനി-മഹാത്മാ സൊസൈറ്റി, ശിവദർശൻ-പത്മാവതി - എന്നിവയിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും വോട്ടർമാരുടെ അംഗബലം ഏതാണ്ട് തുല്യമാണ്.

173 അംഗ പുണെ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് 57 വാർഡുകളിൽനിന്ന് മൂന്ന് കോർപ്പറേറ്റർമാരെയും ഒരു വാർഡിൽനിന്ന് രണ്ട് പേരെയുമാണ് തിരഞ്ഞെടുക്കുക. കഴിഞ്ഞ ദിവസം പുറത്തിറക്കിയ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക പ്രകാരം നഗരത്തിലെ വോട്ടർമാരുടെ എണ്ണം മുൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനേക്കാൾ എട്ട് ലക്ഷത്തിലധികം വർധിച്ചു. 2017-ൽ 26,34,798 വോട്ടർമാർ ഉണ്ടായിരുന്നിടത്തു ഇപ്പോൾ 58 വാർഡുകളിലായി 34,58,714 വോട്ടർമാരാണുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..