ഖണ്ഡാല നൺസ് ഹില്ലിലെ പ്രകൃതിചികിത്സാകേന്ദ്രം എൻ.ഐ.എൻ. ഡയറക്ടർ ഡോ. കെ. സത്യലക്ഷ്മി ഉദ്ഘാടനംചെയ്യുന്നു
പുണെ : മുംബൈ അതിരൂപതയുടെ കീഴിലുള്ള ഹെൽത്ത് പ്രമോഷൻ ട്രസ്റ്റിന്റെ (എച്ച്.പി.ടി.) നാച്വറോപതി റെസിഡൻഷ്യൽ വെൽനസ് സെന്റർ ലോണാവാലയ്ക്കടുത്തുള്ള ഖണ്ഡാലയിൽ തുടങ്ങി.
ഖണ്ഡാല നൺസ് ഹില്ലിലെ ജീസസ് ആൻഡ് മേരി കോൺവെന്റിലാണ് താമസ സൗകര്യങൾ ഉൾപ്പെടെയുള്ള പ്രകൃതിചികിത്സാ കേന്ദ്രം തുടങ്ങിയത്.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്വറോപതിയുടെ (എൻ.ഐ.എൻ.) സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ച ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം എൻ.ഐ.എൻ. ഡയറക്ടർ ഡോ. കെ. സത്യലക്ഷ്മി നിർവഹിച്ചു. എച്ച്.പി.ടി. ഡയറക്ടർ ഫാദർ റോക്കി ബൻസ്, എൻ.ഐ.എൻ. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഡി. സത്യനാഥ്, മെഡിക്കൽ ഓഫീസർ ഡോ. ശിവാംഗി പാണ്ഡെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..