എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് ജൂലായ് ആറ് മുതൽ


മുംബൈ : കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് ജൂലായ് ആറ് മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളത്തുനിന്ന് ജൂലായ് ആറ് മുതൽ എല്ലാ ബുധനാഴ്ചയും പുലർച്ചെ 2.15-ന് പുറപ്പെടുന്ന വണ്ടി (22655) അടുത്തദിവസം രാത്രി 10.40-ന് നിസാമുദ്ദീനിൽ എത്തും. കൊങ്കൺ പാതയിൽ മൺസൂൺ സമയക്രമം അവസാനിക്കുന്നതോടെ ബുധനാഴ്ചകളിൽ കാലത്ത് 5.10-നായിരിക്കും എറണാകുളത്തുനിന്നും വണ്ടി പുറപ്പെടുക.

നിസാമുദ്ദീനിൽനിന്ന് ജൂലായ് എട്ടുമുതൽ എല്ലാ വെള്ളിയാഴ്ചകളിലും കാലത്ത് അഞ്ച് മണിക്ക് പുറപ്പെടുന്ന വണ്ടി (22656) മൂന്നാം ദിവസം പുലർച്ചെ 2.35-ന് എറണാകുളത്തെത്തും. മൺസൂൺ സമയക്രമം കഴിഞ്ഞാൽ ഈ വണ്ടി രാത്രി 12.05-ന് എറണാകുളത്തെത്തും. എ.സി. ടു ടയർ, എ.സി. ത്രീ ടയർ, എ.സി. ത്രീ ടയർ ഇക്കോണമി, സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകൾ ഇതിലുണ്ടാവും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..