ഉപമുഖ്യമന്ത്രി അജിത് പവാറും മന്ത്രി ഭുജ്ബലും കോവിഡ് ബാധിതർ


മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്പവാറിനും മന്ത്രി ഛഗൻഭുജ്ബലിനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും മുമ്പ് കോവിഡ് വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗവർണർ ഭഗത്‌സിങ് കോഷിയാരി, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലായിരുന്ന ഗവർണർ സുഖം പ്രാപിച്ച് രാജ് ഭവനിൽ മടങ്ങിയെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഞായറാഴ്ച 6,493 കോവിഡ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.

അഞ്ചുമരണംകൂടി സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുംബൈയിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധന 8000-ൽനിന്നും 30,000 ആയി വർധിപ്പിക്കാൻ ബി.എം.സി. കമ്മിഷണർ ഇഖ്ബാൽ സിങ് ഛാഹൽ വാർഡ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള പലരും ആർ.ടി.പി.സി.ആർ. പരിശോധന നടത്താൻ തയ്യാറാകത്തതും ഹോം കിറ്റുകളെ ആശ്രയിക്കുന്നതും പ്രധാന വെല്ലുവിളിയാണെന്ന് ബി.എം.സി. യുടെ ആരോഗ്യവിഭാഗം പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..