അവാമി വികാസ് പാർട്ടി മഹാരാഷ്‌ട്ര ഘടകം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ ലയിച്ചു


മികച്ച പാർലമെന്റേറിയനും, മുസ്‌ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന ജി.എം. ബനാത്ത് വാലയുടെ അനുസ്മരണച്ചടങ്ങിൽവെച്ച് അവാമി വികാസ് പാർട്ടി അധ്യക്ഷൻ ഷംഷീ ഖാൻ പഠാൻ ഇന്ത്യൻ യുൂണിയൻ മുസ്‌ലിം ലീഗിൽ ചേർന്നപ്പോൾ

മുംബൈ : ഗുലാം മഹമൂദ് ബനാത്ത്‌വാല രൂപം നൽകിയ അവാമി വികാസ് പാർട്ടി മഹാരാഷ്ട്ര ഘടകം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ ലയിച്ചു. ബനാത്ത്‌വാല 14-ാമത് ഓർമദിനമായ ഞായറാഴ്ച മഹാരാഷ്ട്ര മുസ്‌ലിം ലീഗ് സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിലാണ് സംസ്ഥാനത്ത് മുഴുവൻ ശാഖകളുള്ള അവാമി വികാസ് പാർട്ടി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റുമായ ഷംഷീർ ഖാൻ പത്താനും അനുയായികളും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ ചേർന്നത്. അടുത്ത ആഴ്ച അവാമി വികാസ് പാർട്ടിയുടെ സംസ്ഥാനത്തെ മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് ലയനസമ്മേളനം മുംബൈയിൽ നടക്കുമെന്ന് മുസ്‌ലിം ലീഗ് വൃത്തങ്ങൾ പറഞ്ഞു.

ചടങ്ങിൽ ഹാഫിസ് ഖുർഷിദ് ഖിറാഅത്ത് നടത്തി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ജനറൽ അബ്ദുറഹിമാൻ സി.എച്ച്. സ്വാഗതം ആശംസിച്ചു. മുംബൈ ജില്ലാപ്രസിഡന്റ് അബ്ദുൽഹമീദ് ഷാഹിൽ ശൈഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.എച്ച്. ഇബ്രാഹിം കുട്ടി പേരാമ്പ്ര, ഉദ്ഘാടനം ചെയ്തു. പ്രൊഫസർ സജ്ജാദ് മാപ്പാരി മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുസ്ഥാൻ ടൈംസ് ചീഫ് എഡിറ്റർ സർഫാറസ് ആർസു, അബ്ദുൽബാരി ഖാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മൗലാന ഫയാസ് അഹമദ് ബർക്കാത്തി, മുൻ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ഷംഷീർ ഖാൻ പത്താൻ, ഡോക്ടർ സയ്യിദ് അബ്ദുള്ള അൽവി അഷ്റഫി, അസിസ് മാണിയൂർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.

ഫീനിക്സ് പക്ഷിയെപ്പോലെ ഏത് പ്രതിസന്ധിയിൽനിന്നും ഉയിർത്തെഴുന്നേൽക്കാൻ കഴിയുമെന്നുറപ്പുള്ള സംഘടനയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗെന്ന് മുഖ്യപ്രഭാഷകൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മുസ്‌ലിം ദളിത് ന്യൂന പക്ഷങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പാർലമെന്റിനകത്തും പുറത്തും പോരാട്ടം നടത്തുമ്പോഴും ബനാത്ത്‌വാല ഉയർത്തിപ്പിടിച്ച ഉന്നതമായ രാഷ്ട്രീയമൂല്യങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. അതിൽനിന്ന് പാഠം ഉൾക്കൊണ്ട് സമൂഹത്തിന്റെ താഴെ തട്ടിൽനിന്ന് പ്രവർത്തിക്കാൻ ഓരോ മുസ്‌ലിം ലീഗുകാരനും മാനസികമായി തയ്യാറാവണമെന്ന് സ്വാഗതപ്രസംഗത്തിൽ മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സ്റ്റേറ്റ് ജനറൽസെക്രട്ടറി സി.എച്ച്. അബ്ദുൽറഹ്മാൻ അഭിപ്രാപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..