മുംബൈ : എൻ.സി.പി. നേതാവ് ശരദ് പവാറിനെതിരേ സാമൂഹികമാധ്യമത്തിൽ വന്ന പോസ്റ്റ് പങ്കുവെച്ചതിന് അറസ്റ്റിലായ മറാത്തി നടി കേതകി ചിത്ലെക്കെതിരെ വീണ്ടും നടപടിയെടുക്കരുതെന്ന് ബോംബെ ഹൈക്കോടതി. കേതകിക്കെതിരേ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 22 കേസുകൾ രജിസ്റ്റർചെയ്തിരുന്നു.
ഇതിൽ കൽവ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് അറസ്റ്റിലായത്. ബാക്കി 21 കേസുകളിലും തത്കാലം നടപടിയുണ്ടാവരുതെന്ന് ജസ്റ്റിസുമാരായ നിതിൻ ജാംദാർ, എൻ.ആർ. ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
മേയ് 14-നാണ് കേതകിയെ കൽവാ പോലീസ് അറസ്റ്റുചെയ്തത്. 40 ദിവസം ജയിലിൽ കഴിഞ്ഞ അവർക്ക് കഴിഞ്ഞദിവസമാണ് താനെ കോടതി ജാമ്യമനുവദിച്ചത്.
കേസ് റദ്ദാക്കണമെന്നും അറസ്റ്റ് അനധികൃതമാണെന്നും കാണിച്ച് അവർ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിന്റെ വാദത്തിനിടയിലാണ് അവരെ വീണ്ടും അറസ്റ്റുചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചത്. കേസിന്റെ തുടർവാദം ജൂലായ് 12-ന് നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..