ജനപക്ഷം ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു


ഡോംബിവ്‌ലി ജനപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എസ്., എച്ച്.എസ്.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചപ്പോൾ

ഡോംബിവ്‌ലി : എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളിൽ ഉയർന്ന മാർക്കുവാങ്ങി വിജയിച്ച വിദ്യാർഥികളെ ജനപക്ഷ കൂട്ടായ്മ അനുമോദിച്ചു. ഡോംബിവ്‌ലി ആദർശ് വിദ്യാലയഹാളിൽ ജൂൺ 26-ന് ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. മാർക്ക് ഷീറ്റും മറ്റു വിവരങ്ങളും തന്ന 47 കുട്ടികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.

ഇരുന്നൂറിലധികംപേർ പങ്കെടുത്ത ചടങ്ങിൽ ഡോംബിവ്‌ലി മാഡവി കോളേജ് പ്രിൻസിപ്പൽ ഡോ.ഓമനക്കുട്ടൻ നായർ മുഖ്യാതിഥി ആയിരുന്നു. ജീവിതമെന്നത് അവസാനം വരെയുള്ള പഠന പ്രക്രിയയാണെന്നും ജീവിതത്തിൽ എന്തുംനേടാൻ ആത്മവിശ്വാസവും കഠിനാധ്വാനവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയുമാണ് വേണ്ടതെന്നും ഒരു മനുഷ്യന് നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്നും അതിനുള്ള ഇച്ഛാശക്തി മാത്രംമതിയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച കൊണ്ടത്ത് വേണുഗോപാൽ ജനപക്ഷം എന്ന കൂട്ടായ്മയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. പേട്രൺ ഇ.പി. വാസു എല്ലാ കുട്ടികൾക്കും നന്മകളും നല്ല ഭാവിയും ആശംസിച്ചു.

ചടങ്ങ് നിയന്ത്രിച്ച രമേശ് വാസു ജനപക്ഷത്തിന്റെ പുതിയ കരിയർ ഗൈഡൻസ് സെല്ലിനെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് എല്ലാ കുട്ടികളെയും അനുമോദിച്ചു. രാജശേഖരൻ നന്ദി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..