പറഞ്ഞത് സത്യം- ആരോപണത്തെ ന്യായീകരിച്ച് സഞ്ജയ് റാവുത്ത്


സഞ്ജയ് റാവുത്ത് സേനാഭവനിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ

മുംബൈ : ശിവസേനയിലെ വിമത നേതാക്കളെ ജീവിക്കുന്ന ശവങ്ങളെന്ന് വിളിച്ചതിനെ ന്യായീകരിച്ച് സഞ്ജയ് റാവുത്ത്. ഇത് മഹാരാഷ്ട്രയിലെ സംസാര രീതിയാണെന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്താൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ശരീരത്തിന് ജീവനുണ്ടെങ്കിലും ആത്മാവ് മരിച്ചെന്ന് പറഞ്ഞതിൽ എന്താണ് തെറ്റെന്ന് റാവുത്ത് ചോദിച്ചു.

ഇത് മഹാരാഷ്ട്രയിലെ ഒരു രീതിയാണ്. 40 വർഷം പാർട്ടിയുടെ കൂടെ നിന്നവർ ഇപ്പോൾ ഒളിച്ചോടിയിരിക്കുകയാണ്. അതിനാലാണ് അവരുടെ ആത്മാവ് മരിച്ചെന്ന് താൻ പറഞ്ഞതെന്ന് റാവുത്ത് വ്യക്തമാക്കി. ആരുടെയും വികാരത്തെ വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും സത്യം മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏക്‌നാഥ് ഷിന്ദേ ഞങ്ങളുടെ ഏറ്റവും അടുത്ത ആളായിരുന്നു. ഞങ്ങൾ സന്തോഷവും സങ്കടവും പങ്കിട്ടു. ഈ വിഷയം ഇപ്പോൾ തെരുവ് പോരാട്ടവും അതോടൊപ്പം തന്നെ ഒരു നിയമ പോരാട്ടവുമാണ്.

നിങ്ങൾ എന്തിനാണ് അസമിൽ പോയിരിക്കുന്നത്. അവിടെ വെള്ളപ്പൊക്കത്തിൽ നൂറു കണക്കിനാളുകൾ മരിക്കുകയാണ്. അതിനാൽ നിങ്ങൾ മഹാരാഷ്ട്രയിലേക്ക് മടങ്ങി വരണം. നിങ്ങളെ വോട്ട് നൽകി വിജയിപ്പിച്ചത് ഇ.ഡി.യും സി.ബി.ഐയുമല്ല. സാധാരണക്കാരായ ജനങ്ങളാണെന്നും സഞ്ജയ് റാവുത്ത് ഓർമിപ്പിച്ചു. അവർ തിരിച്ചെത്തിയാൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് അവരുടെ ശരീരം നേരിട്ട് പോസ്റ്റുമോർട്ടത്തിനയക്കും. ഇപ്പോൾ ഇവിടെ കത്തുന്ന തീയിൽ എന്താണ് സംഭവിക്കുക എന്ന് അവർക്കറിയാം സഞ്ജയ് റാവുത്ത് പ്രതികരിച്ചു. ബാൽ താക്കറെയെ ഒറ്റിക്കൊടുക്കുന്നവർ തീർന്നെന്നും ഇനി മുതൽ ആരെ വിശ്വസിക്കണമെന്ന് നമ്മൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..