മുംബൈ സർവകലാശാലയിൽ ഡിഗ്രി കോഴ്‌സിന് രജിസ്റ്റർചെയ്തത് 2.4 ലക്ഷം പേർ


മുംബൈ : ഡിഗ്രി കോഴ്‌സുകൾക്കായി മുംബൈ സർവകലാശാലയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം രണ്ടര ലക്ഷത്തിലേക്കെത്തി. ഇത് സ്റ്റേറ്റ് ബോർഡിൽ 12-ാം ക്ലാസ് ജയിച്ചവർ മാത്രമാണ്. സി.ബി.എസ്.ഇ., ഐ.എസ്.സി. സ്‌കൂളുകളിൽ 12-ാം ക്ലാസ് കഴിഞ്ഞവരുടെ പരീക്ഷാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. അത് വന്നതിനുശേഷമേ ഇവർ ഡിഗ്രി കോഴ്‌സുകൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ ഡിഗ്രി കോഴ്‌സിനുള്ള അപേക്ഷകരുടെ എണ്ണം ഇനിയും വർധിക്കും.

അതേസമയം നിലവിലുള്ള പട്ടികവെച്ച് ആദ്യത്തെ മെറിറ്റ് ലിസ്റ്റ് ജൂൺ 29-ന് തന്നെ പ്രസിദ്ധീകരിക്കാൻ സർവകലാശാല ആവശ്യപ്പെട്ടിരിക്കുകയാണ്. സി.ബി.എസ്.ഇ., ഐ.എസ്.സി. പരീക്ഷാഫലം പുറത്തുവരാത്ത സാഹചര്യത്തിൽ ആ കുട്ടികളെ ഉൾപ്പെടുത്താതെ എങ്ങനെ പ്രവേശനത്തിനുള്ള ആദ്യ പട്ടിക പുറത്തിറക്കും എന്നാണ് അവരുടെ ചോദ്യം. പല സ്വയംഭരണ കോളേജുകളും പ്രവേശനപരീക്ഷ നടത്തിയാണ് ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ചില കോളേജുകൾ സി.ബി.എസ്.ഇ., ഐ.എസ്.സി. വിദ്യാർഥികൾക്കുവേണ്ടി സീറ്റ് ഒഴിച്ചിട്ട് പ്രവേശനംനടത്താനുള്ള ഒരുക്കത്തിലാണ്.

എന്നാൽ എത്രശതമാനം സീറ്റുകൾ ഇവർക്കുവേണ്ടി ഒഴിച്ചിടണം എന്ന കാര്യത്തിൽ പലരും പലതട്ടിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..