സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം: ചിത്രപ്രദർശനം തുടങ്ങി


സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പ്രമാണിച്ച് പുണെയിൽ നടക്കുന്ന ചിത്രകലാ പ്രദർശനത്തിന്റെ ഉദ്ഘാടനച്ചടങ്ങ്

പുണെ :സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പ്രമാണിച്ച് പുണെയിൽ അഞ്ചുദിവസത്തെ ചിത്രപ്രദർശനം തുടങ്ങി.

കൊറെഗാവ് പാർക്കിലെ ഓഷോ ആശ്രമത്തിന് തൊട്ടുള്ള മൊണാലിസ കലാഗ്രാമിലാണ് പ്രദർശനം നടക്കുന്നത്. കേരളത്തിൽനിന്നുള്ള കളഭകേസരിയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. അഗാചാര്യ, അജയ് ചന്ദക്, അമിത് പിതാഡിയ, ഗൗതം മുഖർജി, ഹേംരാജ്, കളഭകേസരി, മധുമിതാ ഭട്ടാചാര്യ, മീനാക്ഷി ഝാ ബാനർജി, മുക്ത ഗുപ്ത, നീന സിങ്, പല്ലവി പണ്ഡിറ്റ്, പാർഥ ഭട്ടാചാര്യ തുടങ്ങിയ കലാകാരന്മാരുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..