പുണെ കേരളീയ സമാജം ഓണാഘോഷം


പുണെ : പുണെ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷവും 77-ാം വാർഷികാഘോഷവും സെപ്റ്റംബർ 11-ന് ഞായറാഴ്ച പുണെ ക്യാമ്പിലുള്ള അൽപ്പ ബച്ചത് ഭവനിൽ നടക്കും. രാവിലെ എട്ടിന് പൂക്കളമത്സരത്തോടെ പരിപാടികൾ ആരംഭിക്കും. രാവിലെ 10.30 മുതൽ നടക്കുന്ന പരിപാടികളിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ മുഖ്യാതിഥിയാകും. ജി. മധുസൂദനൻ അധ്യക്ഷത വഹിക്കും . നടൻ അർജുൻ രാധാകൃഷ്ണൻ, നോർക്ക റൂട്സിന്റെ ചുമതലയുള്ള കേരള സംസ്ഥാന അഡീഷണൽ സെക്രട്ടറി എസ്. ശ്യാംകുമാർ, അയോക്കി ഫാബ്രിക്കോൺ മാനേജിങ് ഡയറക്ടർ എസ്. ഗണേഷ് കുമാർ, പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷൻ മുൻ കോർപറേറ്റർ ബാബു നായർ , തൊഴിലാളി യൂണിയൻ നേതാവ് രാജൻ നായർ തുടങ്ങിയവർ പങ്കെടുക്കും. എച്ച്.എസ്.സി., എസ്.എസ്.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. കായിക മത്സരങ്ങൾ 21-നു ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വാഡിയ കോളേജ് ഗ്രൗണ്ടിൽ നടക്കും. കലാമത്സരങ്ങൾ 28-ന് ഞായറാഴ്ച കൊറേഗാവ് പാർക്കിലുള്ള ഡോൺബോസ്കോ യൂത്ത് സെന്ററിൽ നടക്കും. വിവരങ്ങൾക്ക് 9822061992, 98222 71700.

മെഡിക്കൽക്യാമ്പ്

കല്യാൺ : നാഗാർജുന, വൈദ്യരത്നം ഔഷധശാല, കേരളം ആയുർവേദ വൈദ്യശാല എന്നിവയുടെ ആഭിമുഖ്യത്തിൽ 15- ന് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ പത്തുമുതൽ ഒരുമണിവരെയാണ് സമയം. കല്യാൺ ഈസ്റ്റ് കേരളഹൗസിനു എതിർവശം നാഗാർജുന ആയുർവേദിക് ക്ലിനിക്കിലാണ് ക്യാമ്പ്. കൺസൽട്ടേഷനും മരുന്നും സൗജന്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..