പുതിയ സേനാഭവൻ നിർമിക്കാൻ ഷിന്ദേവിഭാഗം ഒരുങ്ങുന്നു


മുംബൈ : ശിവസേന പാർട്ടിയുടെ അവകാശവാദത്തെ ചൊല്ലിയുള്ള തർക്കം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, പാർട്ടിക്കായി പുതിയ ഓഫീസ് പണിയാൻ ഷിന്ദേപക്ഷം ഒരുങ്ങുന്നു. വിമതർക്കായി പ്രത്യേക സേനാഭവൻ നിർമിക്കാനാണ് ഷിന്ദേവിഭാഗത്തിന്റെ തീരുമാനം.

ശിവസേനാഭവൻ കൂടാതെ മഹാരാഷ്ട്രയിലുടനീളം പാർട്ടി ഓഫീസുകൾ(ശാഖകൾ) തുടങ്ങുന്നതും പരിഗണനയിലുണ്ട്.

സേനാഭവൻ നിർമിക്കാനുള്ള സ്ഥലം തീരുമാനമായിട്ടില്ല. മുംബൈയിലെ ദാദറിലുള്ള ശിവസേനാഭവനുസമീപം തന്നെ പുതിയസ്ഥലം കണ്ടെത്തി പണിയാനാണ് നീക്കം. ‘ദാദറിൽ ബദൽ ശിവസേനമന്ദിരം നിർമിക്കാൻ പോകുന്നു എന്ന വാർത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്.

എന്നാൽ, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയ്ക്ക് ജനങ്ങളുമായി കൂടിക്കാഴ്ച നടത്താൻ പുതിയ ഓഫീസ് പണിയുന്നത് പരിഗണനയിലുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..