മുംബൈ കേരള മുസ്‌ലിം ജമാഅത്ത് സ്വാതന്ത്ര്യദിനാഘോഷം


മുംബൈ : ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് മുംബൈ കേരള മുസ്‌ലിം ജമാഅത്ത് അങ്കണത്തിൽ ജനറൽ സെക്രട്ടറി കെ.പി. മൊയ്തുണ്ണി ദേശീയപതാക ഉയർത്തുമെന്ന് പ്രസിഡന്റ് വി.എ. ഖാദർഹാജി അറിയിച്ചു.

ശ്രീകൃഷ്ണജയന്തി

വസായ് : വസായ് ശ്രീ ശബരിഗിരി അയ്യപ്പക്ഷേത്രത്തിൽ അഷ്ടമിരോഹിണി ശ്രീകൃഷ്ണജയന്തി ആഘോഷം 18-ന് വിശേഷാൽ പൂജകളോടും വഴിപാടുകളോടുമായി ആഘോഷിക്കുന്നു. രാവിലെ ഏഴുമണിമുതൽ സമ്പൂർണ നാരായണീയ പാരായണം.

വൈകുന്നേരം ഏഴിന് വിശേഷാൽ പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. തുടർന്ന് രാത്രി പന്ത്രണ്ടു മണിവരെ സമിതി ഭജനസംഘത്തിന്റെ നേതൃത്വത്തിൽ ഭജനയും നടക്കും. രാത്രി 12-ന് വിശേഷാൽ ദീപാരാധനയും ഉണ്ടായിരിക്കും. 19-ന് വെള്ളിയാഴ്ച രാവിലെ 5:30-ന് പ്രത്യേക വഴിപാടായ 108 ലിറ്റർ പാലഭിഷേകം ഉണ്ടാകും. വിവരങ്ങൾക്ക് 8459999126 എന്ന നമ്പറിൽ ബന്ധപ്പെടാം.

മാംഗല്യസേവനവും രക്തദാനക്യാമ്പും

മുംബൈ : സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മുംബൈ മലയാളി കൂട്ടായ്മയുടെ മാട്രിമോണിയലിന്റെ ഉദ്ഘാടനം രാവിലെ 11-ന് ഐരോളി സെക്ടർ 10-ലെ സെയ്‌ന്റ് ജോസഫ് ചർച്ചിൽവെച്ച് നടക്കും.

രക്തദാനക്യാമ്പ് രാവിലെ 11 മുതൽ രണ്ടുവരെ. വിവരങ്ങൾക്ക്: 9819697427.

പുണെയിൽ ശ്രീകൃഷ്ണജയന്തി

പുണെ : നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിൽ 18-ന് വ്യാഴാഴ്ച ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും

രാവിലെ ആറിന് ഭാഗവതപാരായണം, ഏഴിന് നാരായണീയം, 8.30-ന്‌ വിഷ്ണുസഹസ്രനാമാർച്ചന,

9.30 മുതൽ ഭജന, ഉച്ചയ്ക്ക് 1 മണി മുതൽ മഹാപ്രസാദവിതരണം, വൈകീട്ട് എട്ടുമുതൽ വിവിധ കലാപരിപാടികൾ, രാത്രി 11.30-ന് മന്ത്രജപം, 12 മണിക്ക് ശ്രീകൃഷ്ണ അവതാര ദർശനം.

തുടർന്ന് പ്രസാദവിതരണം. വിവരങ്ങൾക്ക്: 8956163105, 9423211877.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..