ലൈംഗീകപീഡനം; പാസ്റ്റർ അറസ്റ്റിൽ


നവിമുംബൈ : അനാഥാലയത്തിലെ 14-കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പാസ്റ്ററെ എൻ .ആർ.ഐ. കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്തു. സീവുഡ്‌സിലെ ബേത്തർ ഗോസ്പൽ പെന്തക്കോസ്തൽ ചർച്ചിലെ പാസ്റ്റർ രാജ്കുമാർ യേശുദാസാണ് അറസ്റ്റിലായത്.

പള്ളി നടത്തുന്ന അനാഥാലയത്തിലെ 14-കാരിയെ പാസ്റ്റർ പീഡിപ്പിച്ചതായി താനെ ജില്ലാ ശിശു സംരക്ഷണസമിതി ഉദ്യോഗസ്ഥയായ സുവർണ ജാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിക്കെതിരേ പോക്സോപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എൻ.ആർ.ഐ. സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ രവീന്ദ്ര പാട്ടീൽ അറിയിച്ചു. വനിത ശിശുക്ഷേമസമിതിയുടെ പ്രതിനിധികൾ അനാഥാലയം സന്ദർശിച്ചപ്പോൾ വൃത്തിഹീനമായ ചുററുപാടിൽ മൂന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള 45 കുട്ടികളെ അനധികൃതമായി പാർപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയെന്നും ഇവരെ മോചിപ്പിച്ച് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നതെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസർ രാമകൃഷ്ണ റെഡ്ഡി പറഞ്ഞു.

മോചിപ്പിച്ച നാല്പത്തിയഞ്ചു കുട്ടികളിൽ 27 പേരെ ഉല്ലാസ് നഗറിലെ ജുവനൈൽ ഹോമിലേക്കും ബാക്കിയുള്ളവരെ നഗരത്തിലെ വിവിധ ചിൽഡ്രൻസ് ഹോമിലേക്കും മാറ്റിയതായും വനിതാ ശിശുക്ഷേമസമിതി പ്രവർത്തകർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..