പുണെയിൽ സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചു


പുണെ ബാപ്പുഭവനിൽ നടന്ന സ്വാതന്ത്ര്യസമരസേനാനികളുടെ ആദരവ് ചടങ്ങിൽ കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി കപിൽ മൊരേശ്വർ പാട്ടിൽ സംസാരിക്കുന്നു

പുണെ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെയും രക്തസാക്ഷികളുടെ കുടുംബങ്ങളെയും പുണെയിൽ ആദരിച്ചു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയവും സാംസ്കാരിക മന്ത്രാലയവും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്വറോപ്പതിയുടെ (എൻ.ഐ.എൻ.) ആസ്ഥാനമായ പുണെ ബാപ്പുഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി കപിൽ മൊരേശ്വർ പാട്ടിലാണ് ഇവരെ ആദരിച്ചത്.

എൻ.ഐ.എൻ. ഡയറക്ടർ ഡോ. കെ. സത്യലക്ഷ്മി അധ്യക്ഷതവഹിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..