മുംബൈ : മുംബൈ-ഗോവ റൂട്ടിൽ കൂടുതൽ തീവണ്ടികളിൽ വിസ്താഡോം കോച്ചുകൾ ഏർപ്പെടുത്താൻ മധ്യറെയിൽവേ തീരുമാനിച്ചു.
മുംബൈ സി.എസ്.ടി.- മഡ്ഗാവ് തേജസ് എക്സ്‌പ്രസിൽ ഒരുവിസ്താഡോം കോച്ചുകൂടി ചേർക്കാനാണ് തീരുമാനം. ഇതോടെ തേജസിൽ ഇത്തരം കോച്ചുകളുടെ എണ്ണം രണ്ടാകും. ഈ വർഷം അവസാനത്തോടെ ഇത് നിലവിൽവരും. വലിയ ജനവാതിലുകളും മുകളിൽ ഗ്ലാസ്‌പാനലുകളുമുള്ളതാണ് വിസ്താഡോം കോച്ചുകൾ. മലകളും പുഴകളും വെള്ളച്ചാട്ടങ്ങളുംകണ്ട് ആനന്ദകരമായി യാത്രചെയ്യാമെന്നതാണ് പ്രത്യേകത. മുംബൈ-പുണെ പ്രഗതി എക്സ്‌പ്രസിലും ഈ കോച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കോച്ചിൽ യാത്രക്കാർ കൂടുന്നതായാണ് റെയിൽവേയുടെ കണക്ക്.
2018-ൽ സി.എസ്.ടി.-മഡ്ഗാവ് ജനശതാബ്ദി എക്സ്‌പ്രസിലാണ് മധ്യറെയിൽവേ ആദ്യം വിസ്താഡോം കോച്ച് ഘടിപ്പിച്ചത്. ഈ സാമ്പത്തികവർഷം വിസ്താഡോം കോച്ചുകളിൽ 32,000 പേർ യാത്രചെയ്തു. ഇതിലൂടെ റെയിൽവേക്ക് നാലുകോടിയോളം രൂപ ലഭിച്ചു.
അഞ്ചുസെക്കൻഡ്ക്ലാസ് സിറ്റിങ്‌കോച്ചിൽനിന്ന് ലഭിക്കുന്നതിന്റെ മൂന്നിരട്ടിത്തുകയാണ് ഒരുവിസ്‌താഡോം കോച്ചിൽനിന്നും ലഭിക്കുന്നത്. ജൂലായിൽ വിസ്താംഡോം കോച്ചുകളിൽനിന്ന് ശരാശരി 40,000 മുതൽ 45,000 രൂപ വരെ ലഭിച്ചപ്പോൾ ഇതേ തീവണ്ടിയിലെ സെക്കൻഡ്ക്ലാസ് സിറ്റിങ് കോച്ചുകളിൽനിന്നുള്ള വരുമാനം 11,000 മുതൽ 12,000 രൂപ വരെയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..