മുംബൈയിലെ അടുത്ത മേയർ ബി.ജെ.പി.യുടേതായിരിക്കുമെന്ന് ആശിഷ് ഷേലാർ


മുംബൈ : മുംബൈയിലെ അടുത്ത മേയർ ബി.ജെ.പിയുടേതായിരിക്കുമെന്ന് ബി.ജെ.പി. നേതാവ് ആശിഷ് ഷേലാർ.

പാർട്ടിയുടെ ലക്ഷ്യം നിറവേറ്റാൻ എം.പി.മാരും എം.എൽ.എ.മാരും പാർട്ടി ഭാരവാഹികളും കൂട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ബി.ജെ.പി. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആശിഷ് ഷേലാർ.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത്ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവരോട് നന്ദി പറഞ്ഞ അദ്ദേഹം പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം തകർക്കില്ലെന്നും പറഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുംബൈയിലെ അഴിമതിക്കെതിരേ പോരാടുകയാണ്. പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ഞങ്ങൾ പരിശ്രമിക്കുമെന്നും ആശിഷ് ഷേലാർ പറഞ്ഞു. കോൺട്രാക്ടർമാരെ പ്രീതിപ്പെടുത്തിയവരെയും കോൺട്രാക്ടർമാരിൽനിന്നും ആനുകൂല്യം കൈപറ്റിയവരെയും കോർപ്പറേഷനിൽനിന്നും പുറത്താക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി. നേതൃനിരയിൽ വൻ മാറ്റം വരുത്തിയത്. ഇത് മൂന്നാംതവണയാണ് മുംബൈ ബി.ജെ.പി. അധ്യക്ഷനായി ആശിഷ് ഷേലാർ തിരഞ്ഞെടുക്കപ്പെടുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..