കലംബൊലി : ഹിന്ദു സേവാസമിതി കലംബൊലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന രാമായണ മാസാചരണത്തിന്റെ സമാപനം ഓഗസ്റ്റ് 16-ന് നടക്കും. സമ്പൂർണരാമായണവും തുടർന്ന് രാമായണ സമ്മേളനം നടക്കും. പി.പി.എം. നായർ ആചാര്യനായ ചടങ്ങ് കാലത്ത് 6.30 മുതൽ സമ്പൂർണ രാമായണപാരായണത്തോടെ ആരംഭിക്കും.
വൈകീട്ട് 6.30-ന് പട്ടാഭിഷേകവും തുടർന്ന് മഹാ ആരതിയും നടക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ആധ്യാത്മിക, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
രാമായണ മാസാചരണത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിക്കും. പാരായണം നടന്ന വീടുകളിൽ രാമായണഗ്രന്ഥം ഇല്ലാത്തവർക്ക് ഉപഹാരമായി രാമായണം ഹിന്ദു സേവാസമിതി നൽകും. കർക്കടകം ഒന്നുമുതൽ വീടുകളിൽ ദിവസേന രാമായണപാരായണം മാതൃസംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഫോൺ: 8433686241, 8805022412.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..