മുർബാദിൽ കിസാൻപരിഷത്ത്


മുർബാദ് : താനെജില്ലയിലെ മുർബാദ് താലൂക്കിലെ ഭൂരഹിത, ചെറുകിടകർഷകരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്നോടിയായി അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ കിസാൻ ഹക്ക് പരിഷത്ത് സംഘടിപ്പിച്ചു.

പാർട്ടിഅംഗം സാമുവേൽ പതാക ഉയർത്തി. സി.പി.എം. പി.ബി.അംഗവും അഖിലേന്ത്യ കിസാൻസഭ പ്രസിഡൻറുമായ ഡോ. അശോക് ദവ്‌ലെ അധ്യക്ഷനായി. ദഹാനു എം.എൽ.എ. വിനോദ് നിക്കോളെ ഉദ്ഘാടനം നിർവഹിച്ചു. പരിഷത്തിൽ സി.പി.എം. താനെ-പാൽഘർ ജില്ലാ സെക്രട്ടറി കിരൺ ഗെഹല, കിസാൻസഭ സംസ്ഥാനസമിതി അംഗം സഞ്ജയ് ഠാക്കൂർ, സി.പി.എം. റായ്‌ഗഡ് ജില്ലാ സെക്രട്ടറി രാംചന്ദ്ര മാത്രെ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രാചി ഹതിവലേകർ, സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ഭരത് വളംബ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.പി.കെ.ലാലി, ഡോ. കവിത വരേ, ദിലീപ് വിശേ, ദിനേശ് ജാധവ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..