ഡൽഹിയിൽ പതിനേഴുകാരനെ കുത്തിക്കൊന്നു


ന്യൂഡൽഹി : വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗർ പ്രദേശത്ത് 17 വയസ്സുകാരനെ സഹപാഠി കുത്തിക്കൊന്നു. ബുരാരി സ്വദേശിയായ ദീപാൻഷുവാണ് കൊല്ലപ്പെട്ടതെന്ന് വടക്ക് പടിഞ്ഞാറൻ ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഷാ ഉരംഗ്നാനി പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്കൂളിലെ ചില വിദ്യാർഥികളുമായി ദീപാൻഷു വഴക്കിട്ടിരുന്നതായി കണ്ടെത്തി. സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഏഴ് പ്രായപൂർത്തിയാകാത്ത സഹപാഠികളാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തി.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..