ദേശീയ കിക് ബോക്സിങ്ങിൽ കേരളം രണ്ടാമത്


ദേശീയ കിക് ബോക്സിങ്ങിൽ രണ്ടാമതായെത്തിയ കേരള സംഘാംഗങ്ങൾ

മുംബൈ : രാജസ്ഥാനിലെ ജയ്‌പുർ എസ്.എം.എസ്. ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് സെപ്റ്റംബർ 26 മുതൽ 29 വരെ നടന്ന വാക്കോ ഇന്ത്യ ദേശീയ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളം രണ്ടാംസ്ഥാനം നേടി.

ഒന്നാംസ്ഥാനം മഹാരാഷ്ട്രയ്ക്കും മൂന്നാംസ്ഥാനം മണിപ്പുരിനുമാണ്. കേരളാ കിക്‌ബോക്‌സിങ്‌ അസോസിയേഷൻ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ഡോ. കെ.പി. നടരാജിന്റെ നേതൃത്വത്തിലുള്ള 33 അംഗ ടീമിൽ 27 കായികതാരങ്ങളും ആറ്്‌ ഒഫീഷ്യൽസും പങ്കെടുത്തു. 17 സ്വർണവും 10 വെള്ളിയും 5 വെങ്കലവുമുൾപ്പെടെ കേരളം 32 മെഡലുകൾ കരസ്ഥമാക്കി.



സ്വർണമെഡൽ നേടിയവർ

ശ്രീരാജ് മേനോൻ- ഫുൾ കോൺടാക്ട് (എറണാകുളം),മോബിൻ ബാബു- ലോ കിക്ക് (എറണാകുളം),ആനന്ദ് കുര്യൻ - കിക് ലൈറ്റ് (എറണാകുളം),യദു മുകുന്ദൻ- കിക് ലൈറ്റ് (എറണാകുളം),ഷഹൻ ഷാ -ലൈറ്റ് കോൺടാക്ട്, കിക് ലൈറ്റ് (2)(എറണാകുളം), അതുൽ അജിത്- പോയന്റ് ഫൈറ്റിങ് (എറണാകുളം), ജോഷി വർഗീസ് തോമസ് -പോയന്റ് ഫൈറ്റിങ് (കോട്ടയം), മനീഷ് ചന്ദ്രൻ -പോയന്റ് ഫൈറ്റിങ് (കോട്ടയം), ആൻ സൂസൻ ഫിലിപ് ലൈറ്റ് കോൺടാക്ട്, കിക് ലൈറ്റ് (2) (പത്തനംതിട്ട), മുഹ്‌സിൻ ബാസിത് -ലൈറ്റ് കോൺടാക്ട് (കൊല്ലം), റെയ്ഹാൻ .എം -മ്യൂസിക്കൽ ഫോം (കൊല്ലം), മുരളി എം.പിള്ള -പോയന്റ് ഫൈറ്റിങ്‌ (കൊല്ലം). വെള്ളിമെഡൽ നേടിയവർ

ആൻ മേരിഫിലിപ്പ് - ലോ കിക്ക് (എറണാകുളം), റിയാ മേരി ഏലിയാസ് -പോയന്റ് ഫൈറ്റിങ്, ലൈറ്റ് കോൺടാക്ട് (2) (എറണാകുളം), സുനിതാ സണ്ണി- പോയന്റ് ഫൈറ്റിങ് (എറണാകുളം), മുഹമ്മദ് ജീൻ നാസർ മേത്തർ -പോയന്റ് ഫൈറ്റിങ് (കോട്ടയം), ബിയൂഷ് തോമസ്- കിക് ലൈറ്റ് (കോട്ടയം), ആകാശ് ശിവാനന്ദ് ലൈറ്റ് കോൺടാക്ട് (പത്തനംതിട്ട), ദീപിക. ജെ. - ലോ കിക്ക് (കൊല്ലം), ഓസ്‌കാർ എസ് കിക് ലൈറ്റ് (കൊല്ലം), ജിനീഷ് ജോയിലൈറ്റ് കോണ്ടാക്ട് (കൊല്ലം), സനു എസ്. -കിക് ലൈറ്റ് (കൊല്ലം)

വെങ്കലമെഡൽ നേടിയവർ

ക്രിസ് ജൂബിൻ ലൈറ്റ് കോൺടാക്ട് - കിക് ലൈറ്റ് (2), (എറണാകുളം),യദു മുകുന്ദൻ -ലൈറ്റ് കോൺടാക്ട് (എറണാകുളം),അതുൽ. അജിത്- ലൈറ്റ് കോൺടാക്ട് (എറണാകുളം),ഷാഹിദ് . എസ് -പോയന്റ് ഫൈറ്റിങ് (കോട്ടയം) ടീം മാനേജരായി കേരളാ കിക് ബോക്സിങ്ങ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കുമാറും, കോച്ചായി കിരൺ വി.എസും, റഫറിമാരായി രതീഷ് കെ. രവീന്ദ്രൻ, രാജേഷ് എം.കെ., ശ്രീജിത് എസ്.എസ്., ഷെബിമോൻ. എസ്.എം. എന്നിവരും പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..