രാജീവിന് യാത്രയയപ്പ് നൽകി


കേരളാ ഹൗസ് മാനേജർ രാജീവിന് നൽകിയ യാത്രയയപ്പിൽ പങ്കെടുത്തവർ

മുംബൈ : കേരളാ ഹൗസ് മാനേജർ രാജീവ് ഗോപിനാഥിന് സന്നദ്ധസംഘടനയായ കെയർ ഫോർ മുംബൈ യാത്രയയപ്പ് നൽകി.

വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് കെ.കെ. നമ്പ്യാർ, കെയർ ഫോർ മുംബൈ ചെയർമാൻ കെ.ആർ. ഗോപി, പ്രസിഡന്റ് എം.കെ. നവാസ്, സെക്രട്ടറി പ്രിയ വർഗീസ്, പ്രേംലാൽ തുടങ്ങിയവർ ചേർന്ന് രാജീവിന് കെയർ ഫോർ മുംബൈയുടെ സ്നേഹോപകാരം കൈമാറി.സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ലയൺ കുമാരൻനായർ, അഡ്വ. ശ്രീജിത്ത്, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ഗോകുൽദാസ് മാധവൻ, കേരളീയ കേന്ദ്ര സംഘടനാ പ്രസിഡന്റ് ടി.എൻ. ഹരിഹരൻ, സെക്രട്ടറി മാത്യു തോമസ്, എയ്മ സെക്രട്ടറി കെ.ടി. നായർ, ട്രഷറർ ജി.എ. കോമളൻ, സാമൂഹികപ്രവർത്തകരായ എൻ.കെ. ഭൂപേഷ്ബാബു, തോമസ് ഓലിക്കൽ, മെറിഡിയൻ വിജയൻ, എം.പി. അജയ്‌കുമാർ, വത്സൻ മൂർക്കോത്ത് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഒരുവർഷത്തിനകം തിരികെപ്പോകാമെന്ന നിബന്ധനയിലാണ് 2017 ഫെബ്രുവരിയിൽ താൻ മുംബൈയിലെത്തിയതെന്ന് കേരളാ ഹൗസ് മാനേജർ രാജീവ് പറഞ്ഞു. കേരളത്തിൽ സംഘടനാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന തനിക്ക് മുംബൈയിലെ ആദ്യനാളുകൾ വലിയ ഒറ്റപ്പെടലാണ് ഉണ്ടാക്കിയതെന്നും രാജീവ് കൂട്ടിച്ചേർത്തു. എന്നാൽ, 2018-ലെ പ്രളയം മുംബൈ നഗരത്തോടുള്ള തന്റെ മനോഭാവത്തിൽ വലിയ മാറ്റമാണുണ്ടാക്കിയതെന്ന് രാജീവ് വ്യക്തമാക്കി.

മുംബൈയിലെ മലയാളികളുടെ സ്നേഹവും ഒത്തൊരുമയും താൻ കണ്ടതും അനുഭവിച്ചറിഞ്ഞതും ഇക്കാലയളവിലാണെന്നും രാജീവ് വിശദീകരിച്ചു. അന്നാണ് ഈ നഗരത്തിൽ താൻ ഒറ്റയ്ക്കല്ലെന്നും തനിക്കിവിടെ ആരൊക്കെയോ ഉണ്ടെന്നും ആദ്യമായി അറിഞ്ഞതെന്നും അങ്ങനെയാണ് ഒരുവർഷംകഴിഞ്ഞ്‌ തിരികെപ്പോകാനുള്ള ചിന്ത മനസ്സിൽനിന്ന് മാഞ്ഞുപോയതെന്നും രാജീവ് പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് നാടൻപാട്ട് കലാകാരൻ റംഷി പട്ടുവം നയിച്ച സംഗീതവിരുന്നുമുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..