മുംബൈ : കാന്തിവ്‌ലിയിൽ മനോജ്ചൗഹാൻ (30) എന്ന യുവാവിനെ വെടിവെച്ചുകൊന്ന സംഭവം പ്രണയത്തിന്റെ പേരിലെന്ന് പോലീസ്. സംഭവത്തിൽ രോഹിത്പാൽ (23) എന്ന യുവാവിനെ പിടികൂടിയിരുന്നു.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽനിന്നാണ് രോഹിത്പാലിനെ പിടികൂടിയത്. സഹോദരനുമായി ചേർന്ന് ജൂവലറി നടത്തുന്ന മനോജ്ചൗഹാൻ ഞായറാഴ്ച രാവിലെ ബാർബർ ഷോപ്പിലേക്ക് പോകുന്നവഴിയാണ് വെടിയേറ്റു വീണത്.
ഭാര്യയും രണ്ടുമക്കളുമാണുള്ളത്. മനോജ് ചൗഹാനെ പിറകിൽനിന്ന് പിന്തുടർന്നായിരുന്നു അക്രമി വെടിവെച്ചുവീഴ്ത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് രോഹിത്പാലിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മനോജ്ചൗഹാന്റെ ഭാര്യയുമായി രോഹിത്പാൽ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. വിദ്യാർഥികളായിരുന്നപ്പോൾത്തന്നെ ഇവർ പ്രണയത്തിലായിരുന്നു.
മനോജുമായിട്ടുള്ള വിവാഹത്തിനുശേഷവും ഇരുവരും അടുപ്പം തുടർന്നിരുന്നു. ഇക്കാര്യത്തെച്ചൊല്ലി മനോജും രോഹിതും ഏറ്റുമുട്ടിയിരുന്നതായും പോലീസ് പറയുന്നു. സംഭവം നടക്കുന്നതിന് അരമണിക്കൂർമുമ്പ് രോഹിത്പാൽ മനോജിന്റെ ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..