കല്യാൺ : മധ്യറെയിൽവേയിൽ കല്യാൺ-കസാര റൂട്ടിലെ വാസിന്ദ് ഈസ്റ്റ് വെസ്റ്റ് ഭാഗങ്ങളിലെ 42 ഗ്രാമങ്ങളെബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന്റെ പണികൾ പൂർത്തിയായി. പഞ്ചായത്ത് സഹമന്ത്രി കപിൽ പാട്ടീൽ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഈ മാസം നിർവഹിക്കും.
252 മീറ്റർ നീളവും 11.90 മീറ്റർ വീതിയുമുള്ളതാണ് ഈ മേൽപ്പാലം. 2014-ൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ച് ആദ്യമായി എം.പി.യായ കപിൽ പാട്ടീൽ മുഖാന്തരം ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി 34 കോടി രൂപ അനുവദിച്ചശേഷമാണ് ഈ മേൽപ്പാലത്തിന്റെ ഭൂമിപൂജ നടന്നത്.
രണ്ടുവർഷത്തിനകം പാലത്തിന്റെനിർമാണം പൂർത്തിയാക്കാനായിരുന്നു പരിപാടി. എന്നാൽ കരാറുകാരെ ലഭിക്കാൻ വൈകിയതിനാലാണ് പാലംപണി പൂർത്തിയാകാൻ വൈകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..