വിദ്യാർഥികൾക്ക് വിദ്യാഭ്യാസസഹായവുമായി വേൾഡ് മലയാളി കൗൺസിൽ


1 min read
Read later
Print
Share

മുംബൈ : വേൾഡ് മലയാളി കൗൺസിൽ മുബൈ പ്രൊവിൻസ്, വിദ്യാഭ്യാസസഹായം നൽകുന്നു. എച്ച്.എസ്.സി., എസ്.എസ്.സി. പരീക്ഷകളിൽ മികച്ചവിജയം നേടിയ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്കാണ് വിദ്യാഭ്യാസസഹായം നൽകുന്നത്. ഉയർന്ന മാർക്ക് കരസ്ഥമാക്കുന്ന കുട്ടികൾക്കാണ് സേവനരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച സംഘടന സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ജനറൽ സെക്രട്ടറി എം.കെ. നവാസ് അറിയിച്ചു.

എച്ച്.എസ്.സി. പരീക്ഷകളിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കും എസ്.എസ്.സി. പരീക്ഷയിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്കും കരസ്ഥമാക്കുന്ന കുട്ടികൾക്കായിരിക്കും തുടർപഠനത്തിനായി സംഘടന കൈത്താങ്ങാകുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ സാമ്പത്തികബാധ്യത എല്ലാതുറകളിലും സൃഷ്ടിച്ചപ്പോഴും കുട്ടികളുടെ തുടർ പഠനത്തിനായി നൽകിവന്നിരുന്ന വിദ്യാഭ്യാസ സഹായം വിതരണംചെയ്താണ് വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് വിദ്യാർഥികളെ ചേർത്തുപിടിച്ചതെന്ന് പ്രസിഡന്റ് കെ.കെ. നമ്പ്യാർ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ മികച്ചവിജയം നേടിയ കുട്ടികൾക്കായി നൽകുന്ന സാമ്പത്തിക സഹായത്തിന്റെ അപേക്ഷകൾ ജൂലായ് 15-ന് മുൻപായി ഇ-മെയിൽവഴി അയക്കണമെന്ന് നവാസ് അറിയിച്ചു. ഇതിലേക്കുള്ള അപേക്ഷകൾ wmcmumbai@gmail.com എന്ന വിലാസത്തിൽ അയക്കുക. കൂടുതൽവിവരങ്ങൾക്ക്: 40540500.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..