ശോശാമ്മ ഡാനിയേൽ

മുംബൈ: ബോറിവ്‌ലി വെസ്റ്റിലെ ഐ.സി. കോളനിയിലെ സുമീത്ത് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ഇ-306ലെ താമസക്കാരിയായ ശോശാമ്മ ഡാനിയേൽ (89) അന്തരിച്ചു. പുനലൂർ കോടകേരിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചിറക്കരോട് മേലുകര കോഴഞ്ചേരി സി.എ. ഡാനിയേൽ. മക്കൾ: സൂസൻ (ദുബായ്), ഹെലെൻ (യു.കെ), ലൂസി (യു.എസ്), ആനി (മുംബൈ), പരേതനായ വിജു. മരുമക്കൾ: സജി, ജോൺ, പരേതരായ ലാലി, രാജു. സംസ്കാരം പിന്നീട്.

1 hr ago


ടി.എ. തമ്പി

ന്യൂഡൽഹി : കോട്ടയം കാരാമൂട് തുണ്ടിപറമ്പിൽ ടി.എ. തമ്പി (63) ഹരിനഗറിലെ വസതിയിൽ അന്തരിച്ചു. ഭാര്യ : ലിസമ്മ തമ്പി. മകൾ : ജീവാ തമ്പി. സംസ്കാരം പിന്നീട് ഡൽഹിയിൽ.

1 hr ago


ശാരദാ മേനോൻ

മുംബൈ: പെരുവാരം നോർത്ത് പറവൂർ പോട്ടയിൽ വീട്ടിൽ ശാരദാ മേനോൻ (ശാരദ അമ്മ 79) മീരാ റോഡിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.ആർ. ഗോപാലകൃഷ്ണ മേനോൻ. മക്കൾ: മോഹൻ മേനോൻ, അനിൽ മേനോൻ. മരുമക്കൾ: ജയാ മേനോൻ, രേഖാ മേനോൻ.

1 hr ago


പങ്കജം സദാശിവൻ പിള്ള

പുണെ : വിശ്രാന്തവാടി ഭൈരവ് നഗർ കാപ്പർ പ്രെസ്റ്റീജ്, ഫ്ലാറ്റ് നമ്പർ ഒന്നിൽ താമസിച്ചിരുന്ന പങ്കജം സദാശിവൻ പിള്ള (72) അന്തരിച്ചു. തൃശ്ശൂർ കൊഴുകുള്ളി മൂർക്കാണിക്കര സ്വദേശിനിയാണ്. പുണെ കേന്ദ്രീയ വിദ്യാലയത്തിലെ മുൻ അധ്യാപികയായിരുന്നു. ഭർത്താവ് : സദാശിവൻ പിള്ള. മക്കൾ: മനോജ്‌ പിള്ള (ബി.ജെ.പി. സൗത്ത് ഇന്ത്യൻ സെൽ, പുണെ പ്രസിഡന്റ്), മഞ്ജുള നായർ. മരുമകൾ: ബിനി പിള്ള.

Dec 05, 2022


ബിന്നി ജേക്കബ്

ബെംഗളൂരു: ഇടുക്കി വാഴത്തോപ്പ് പാഴൂർ വീട്ടിൽ ബിന്നി ജേക്കബ് (49) ബെംഗളൂരുവിൽ അന്തരിച്ചു. സിങ്ങസാന്ദ്രയിലായിരുന്നു താമസം. ബൊമ്മനഹള്ളി സെയ്ന്റ് മേരീസ് പള്ളി സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ: സുജ ജോസഫ്. മക്കൾ: റിയ ബിന്നി, റെയ്‌ന ബിന്നി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വാഴത്തോപ്പ് സെയ്ന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.

Dec 05, 2022


എം.സി. ഈനാശുകുട്ടി

മുംബൈ: നെരൂൾ ഈസ്റ്റിലെ സെക്ടർ 21-ലെ സഫൽത കോ-ഒാപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലെ എം.സി. ഈനാശുകുട്ടി(71) അന്തരിച്ചു. തൃശ്ശൂർ കോട്ടപ്പടി മീലൈറ്റ് ഹൗസ് കുടുംബാംഗമാണ്. ഭാര്യ: ഡെയ്‌സി ഈനാശുകുട്ടി. മക്കൾ: ക്രിസ്റ്റി, പൗലീന. മരുമകൾ: ജിസ്മി.

Dec 05, 2022


ചന്ദ്രഹാസൻ നായർ

മുംബൈ: കല്യാൺ ഷഹാഡ് തിരുപ്പതി കോ-ഓപ്പറേറ്റിങ് ഹൗസിങ് സൊസൈറ്റിയിലെ ചന്ദ്രഹാസൻ നായർ (82) അന്തരിച്ചു. പാലക്കാട് വെണ്ണക്കര ഈസ്റ്റ്, ആദിത്യ നഗറിലെ രുക്‌മിണി ഹൗസാണ് കുടുംബവീട്. ഭാര്യ: പരേതയായ വത്സലകുമാരി നായർ. മക്കൾ: രാജേഷ് നായർ, രേഖ നായർ. മരുമക്കൾ: ദിവാകരൻ നായർ, ദീപാ നായർ.

Dec 04, 2022


മാധ്യമപ്രവർത്തകൻ ഇ.സി. തോമസ്

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും യൂണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എൻ.ഐ.) വാർത്താ ഏജൻസിയുടെ മുൻ എഡിറ്ററുമായ പത്തനംതിട്ട കുറിയന്നൂർ ഇലപ്പക്കാട്ട് ഇ.സി. തോമസ് (85) ഡൽഹി ഫ്രണ്ട്‌സ് കോളനിയിലെ വസതിയിൽ അന്തരിച്ചു. 50 വർഷത്തിലേറെ മാധ്യമരംഗത്ത് സജീവമായിരുന്ന അദ്ദേഹം ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ പ്രൊഫസറുമായിരുന്നു. മുംബൈ ലേഖകനായി മലയാള മനോരമയിലും ഇന്ത്യൻ എക്സ്‌പ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമണി തോമസ്. മക്കൾ: ഷെറിൻ, ഷീബ, അജയ്. സംസ്കാരം തിങ്കളാഴ്ച 12-ന് സഫ്ദർജങ് ജെറുസലേം മാർത്തോമാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2.30-ന് തുഗ്ലക്കാബാദ് സെയ്ന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

Dec 04, 2022


തമിഴ് നിർമാതാവ് കെ. മുരളീധരൻ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര നിർമാതാവ് കെ. മുരളീധരൻ (65) അന്തരിച്ചു. വ്യാഴാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് കുംഭകോണത്തെ വസതിയിലായിരുന്നു അന്ത്യം. വി. സ്വാമിനാഥൻ, ജി. വേണുഗോപാൽ എന്നിവരുമായി ചേർന്ന് മുരളീധരൻ ആരംഭിച്ച ലക്ഷ്മി മൂവി മേക്കേഴ്‌സ് തമിഴിൽ ഒട്ടേറെ ഹിറ്റു ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. കമൽഹാസൻ, വിജയകാന്ത്, കാർത്തിക്, അജിത്ത്, ധനുഷ് തുടങ്ങിയവരെ നായകരാക്കി സിനിമകൾ നിർമിച്ചു. ‘അൻപേ ശിവം’, ‘ഉളവത്തുറൈ’, ‘ഗോകുലത്തിൽ സീതൈ’, ‘ഉന്നൈ തേടി’, ‘പ്രിയമുടൻ’, ‘പുതുപ്പേട്ടൈ’, ‘ചിലമ്പാട്ടം’ തുടങ്ങിയവ മുളീധരൻ നിർമിച്ച സിനിമകളിൽ ചിലതാണ്. ജയംരവിയും ത്രിഷയും പ്രധാനവേഷത്തിൽ അഭിനയിച്ച ‘സകലകലാ വല്ലഭൻ’ ആണ് ഒടുവിൽ നിർമിച്ച ചിത്രം.

Dec 02, 2022


രാജപ്പൻ

ബെംഗളൂരു: തിരുവനന്തപുരം വള്ളക്കടവ് പുത്തൻവീട്ടിൽ രാജപ്പൻ (87) ബെംഗളൂരു ബസവനഗറിൽ അന്തരിച്ചു. മുൻ എച്ച്.എ.എൽ. ഉദ്യോഗസ്ഥനായിരുന്നു.ഭാര്യ: പരേതയായ ശ്യാമള.മക്കൾ: ആർ.എസ്. ചന്ദ്രബാബു, ആർ.എസ്. രാജേന്ദ്രബാബു, പരേതയായ കൃഷ്ണകുമാരി.മരുമക്കൾ: സി.എ. സുനി, വിവേക് കുമാർ.

Dec 02, 2022


വി.എം. മുഹമ്മദലി

ബെംഗളൂരു: കണ്ണൂർ കൊയ്യോട് ചെമ്പിലോട് കാടുണ്ടിവളപ്പിൽ ഫാത്തിമാസിൽ വി.എം. മുഹമ്മദലി (53) ബെംഗളൂരുവിൽ അന്തരിച്ചു. ബൊമ്മനഹള്ളി സുബാഷ് നഗറിൽ കുടുംബസമേതം താമസിച്ചുവരുകയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് റാഷിദ്, റംഷീന, അബ്ദുൾ ഹക്കീം, ഫാത്തിമ.

Dec 01, 2022


കെ.എസ്.ആർ.ടി.സി. ജിവനക്കാരൻലോറിയിടിച്ച് മരിച്ചു

മംഗളുരു: തലപ്പാടി ടോൾഗേറ്റിനരികെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. കാസർകോട് ഡിപ്പോയിലെ ജീവനക്കാരൻ ലോറിയിടിച്ചു മരിച്ചു. ആഡൂർ സ്വദേശി വസന്തകുമാറാ(55)ണ് മരിച്ചത്. രാത്രി ദേശീയപാത 66-ൽ ആയിരുന്നു അപകടം. ലോറി ഡ്രൈവർക്കെതിരേ കേസെടുത്തു.

Dec 01, 2022


ഷാർജയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

ഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളിൽ പരേതരായ രാഘവൻ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകൻ ഗോപകുമാർ (48) ആണ് മരിച്ചത്. പത്തുവർഷമായി പ്രവാസിയായിരുന്നു. ഭാര്യ: ശ്രീജ. മകൾ: ഗോപിക. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Dec 01, 2022


മനോജ് കുമാർ

ബെംഗളൂരു: തലശ്ശേരി വയലളം പ്രശാന്തിയിൽ മനോജ് കുമാർ (60) ബെംഗളൂരു ദേവരബീസന ഹള്ളിയിൽ അന്തരിച്ചു. പരേതനായ പത്മനാഭൻ നമ്പ്യാരുടെയും ആയില്യത്ത് ഭാനുമതിയമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു നമ്പ്യാർ. മക്കൾ: ഉത്തര, അനൂജ്.സഹോദരങ്ങൾ: ബീന, ജ്യോതി, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 11-ന് പനത്തൂർ പൊതുശ്മശാനത്തിൽ.

Nov 30, 2022


മുതിർന്നനടൻ വിക്രം ഗോഖലെ അന്തരിച്ചു

മുംബൈ: മുതിർന്നനടൻ വിക്രം ഗോഖലെ (77) അന്തരിച്ചു. പുണെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം. നവംബർ അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.1971-ൽ അമിതാഭ് ബച്ചന്റെ പർവാന എന്ന ചിത്രത്തിലൂടെ വിക്രം ഗോഖലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 40 വർഷത്തെ സിനിമാജീവിതത്തിനിടയിൽ ഒട്ടേറെടെലിവിഷൻ പരമ്പരകളിലും പരിപാടികളിലും പങ്കാളിയായി. 1999-ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിൽ ഐശ്വര്യ റായിയുടെ അച്ഛന്റെവേഷത്തിൽ വിക്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു.ഭൂൽ ഭുലയ്യ, ദിൽ സേ, ദേ ദാനാ ദാൻ, ഹിച്ച്കി, നിക്കമ്മ, മിഷൻ മംഗൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.2010-ൽ മറാഠി ചിത്രമായ അനുമതിയിലെ അഭിനയത്തിന് മികച്ചനടനുള്ള ദേശീയ അവാർഡ് ലഭിച്ചു. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകനായും പ്രവർത്തിച്ചു. മറാഠി ചിത്രമായ ആഘാതാണ് ഗോഖലെ സംവിധാനംചെയ്ത ചിത്രം. മറാഠി ചിത്രമായ ഗോദാവരിയാണ് റിലീസായ ഏറ്റവും പുതിയചിത്രം. ഭാര്യ: വൃഷാലി ഗോഖലെ. മക്കൾ: നിഷ കേക്കർ, നേഹ ഗോഖലെ.പുണെയിലെ ബാൽ ഗന്ധർവ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വൈകുണ്ഡ് ശ്മശാനത്തിൽ സംസ്കരിച്ചു.

Nov 27, 2022


മുൻ ക്രിക്കറ്റ് താരം ജെ.കെ. മഹേന്ദ്രയുടെ ഭാര്യ പ്രമീള അന്തരിച്ചു

ബെംഗളൂരു: മുൻ ക്രിക്കറ്റ് താരവും രഞ്ജി ട്രോഫി കേരള ടീം മുൻ ക്യാപ്റ്റനുമായ ജെ.കെ. മഹേന്ദ്രയുടെ ഭാര്യ എം.കെ. പ്രമീള (74) ബെംഗളൂരുവിലെ മകളുടെ വീട്ടിൽ അന്തരിച്ചു. കണ്ണൂർ തളാപ്പ് സ്വദേശിയാണ്. പരേതരായ ദേവരാജന്റെയും (ചോയ്‌സ് ചീസായ് ഹോട്ടൽ ഉടമ) സരസ്വതിയുടെയും മകളാണ്. മക്കൾ: രോഹിത് മഹേന്ദ്ര കനയ്യ(ഡെൻമാർക്ക്), ആരതി മഹേന്ദ്ര കനയ്യ. മരുമക്കൾ: നാജ (ഡെൻമാർക്ക്), ശ്രീനിവാസറെഡ്ഡി. സഹോദരങ്ങൾ: പരേതനായ പി.കെ.പ്രകാശ്, പി.കെ. പ്രേം.

Nov 27, 2022


വ്യവസായി എ.വി. ബാലൻ ഓർമയായി

മുംബൈ: ചെമ്പൂർ ആസ്ഥാനമായി ഹോട്ടൽ വ്യവസായവും ട്രാവൽ ഏജൻസിയും കെട്ടിപ്പടുത്ത നഗരത്തിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന റോയൽ ബാലേട്ടൻ എന്ന എ.വി ബാലൻ(88) അന്തരിച്ചു. ബാലൻ അസോസിയേറ്റ്‌സ്, ഹോട്ടൽ റോയൽ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ദേവ്‌നാറിലെ പാംസ് ഹൗസിങ് സൊസൈറ്റിയിലായിരുന്നു താമസം. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. ഭാര്യ: ജാനകി. മക്കൾ: സതീഷ് ബാലൻ, രതീഷ് ബാലൻ, സവിതാ ബാലൻ. മരുമക്കൾ: സീമ, രുപാലി, മഹേന്ദ്രൻ. സഹോദരൻ: കുഞ്ഞിരാമൻ.

Nov 25, 2022


പി. സുകുമാരൻ

ഹൈദരാബാദ്: ആലപ്പുഴ കരുവാറ്റ സ്വദേശി ഹൈദരാബാദ് ഫാത്തെനഗറിൽ എസ്.എൻ.ഇ.സി.എസ്., ഹൈദരാബാദ് സംഘടനയുടെ ട്രഷററായ പി. സുകുമാരൻ (64) ഹൈദരാബാദിൽ അന്തരിച്ചു. ഭാര്യ: മിനി സുകുമാരൻ, മക്കൾ: വിഷ്ണു, രേവതി.

Nov 24, 2022


വി.എ. കുര്യാക്കോസ്

ബെംഗളൂരു: കോട്ടയം മണർകാട് വെള്ളാപ്പിള്ളിൽ വി.എ. കുര്യാക്കോസ് (75) ബെംഗളൂരു ഹൊറമാവ് അഗര നമ്പർ 12 ബറോക്ക് വസതിയിൽ അന്തരിച്ചു. ഭാര്യ: സാറാമ്മ (പത്തനംതിട്ട കുഴിയംവട്ടം കുടുംബാംഗം). മക്കൾ: ഡെന്നി കുര്യാക്കോസ്, ദീപ ടാൽമിയ (ഇരുവരും മെൽബൺ, ഓസ്ട്രേലിയ). മരുമക്കൾ: ഗ്രേയ്‌സ്, ടാൽമിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30-ന് ഗർഷോം ക്രിസ്ത്യൻ ഫെലോഷിപ്പ് സഭയുടെ നേതൃത്വത്തിൽ വീട്ടിലെ ശുശ്രൂഷകൾക്കുശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

Nov 24, 2022


സുകുമാരി അമ്മ

ചെന്നൈ: മാവേലിക്കര കണ്ടിയൂർ തെക്കേ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ സുകുമാരി അമ്മ (94) ചെന്നൈ തിരുനിന്റവൂർ ലക്ഷ്മിപുരത്തെ മകളുടെ വസതിയിൽ അന്തരിച്ചു. മക്കൾ: ജോതിഷ് കുമാർ (റിട്ട. എയർഫോഴ്‌സ് - റെയിൽവേ ഉദ്യോഗസ്ഥൻ), ഉഷാ ഗോപാലകൃഷ്ണൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ (ബിസിനസ്) ഉഷ (എജീസ് ഓഫീസ്).

Nov 24, 2022


പി. സുകുമാരൻ

ഹൈദരാബാദ്: ആലപ്പുഴ കരുവാറ്റ സ്വദേശി പി. സുകുമാരൻ (64) ഹൈദരാബാദ് ഫത്തേനഗറിലെ വസതിയിൽ അന്തരിച്ചു. വിവിധ സാംസ്കാരികസംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: മിനി. മക്കൾ: വിഷ്ണു, രേവതി.

Nov 24, 2022


ദേവകിയമ്മ

ന്യൂഡൽഹി : പാലാ മീനച്ചിൽ വെള്ളാപ്പാട്ട് ഒഴുകയിൽ വീട്ടിൽ ദേവകിയമ്മ (93) ഡൽഹി ദിൽഷാദ് ഗാർഡനിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ. മക്കൾ: സതീശൻ, ചന്ദ്രികാ പിള്ള, നിർമലാ വാസുദേവൻ, പരേതനായ കോമളൻ. മരുമക്കൾ : ഭാസ്കരൻ പിള്ള, പി.കെ. വാസുദേവൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11-ന് സീമാപുരി പൊതുശ്മശാനത്തിൽ.

Nov 23, 2022


മോഹനൻ എബ്രഹാം

ചെന്നൈ: തിരുവല്ല ആഞ്ഞിലിത്താനം കുരിശിങ്കൽ മോഹനൻ എബ്രഹാം (58) ചെന്നൈ സെയ്ന്റ് തോമസ് മൗണ്ട് വുഡ് ക്രീക്ക് കൗണ്ടി നമ്പർ 38 വസതിയിൽ അന്തരിച്ചു. ഭാര്യ: മോളി (ഇരിട്ടി പേരാവൂർ ചെട്ടിയത്ത് കുടുംബാംഗം). മക്കൾ: മനോജ് കെ. കുരിശിങ്കൽ (യു.കെ.), അനു കെ. മോഹനൻ, ബിനു കെ. മോഹനൻ. സംസ്കാരം ബുധനാഴ്ച 12.30-ന് സെയ്ന്റ് തോമസ് മൗണ്ട് റോഡ് സെയ്ന്റ് പാട്രിക്സ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം പള്ളി സെമിത്തേരിയിൽ.

Nov 22, 2022


എം. നാരായണൻ നായർ

ബെംഗളൂരു: പാലക്കാട് കുനിശ്ശേരി മഠത്തിൽ വീട്ടിൽ നാരായണൻ നായർ (92) ബെംഗളൂരു അക്ഷയനഗറിൽ അന്തരിച്ചു. ഭാര്യ: പരേതയായ പ്രേമകുമാരി. മക്കൾ: ഉമേഷ്‌കുമാർ, കൃഷ്ണപ്രകാശ്, മല്ലിക, മാലിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11-ന്‌ കല്പള്ളി ശ്മശാനത്തിൽ.

Nov 22, 2022


സരസ്വതി ദിവാകരൻ

മുംബൈ: ചാണോദ് ഗാവിൽ ശ്രീനാഥ്ജി ബിൽഡിങ് എ-രണ്ട് വിങ് 102-ൽ സരസ്വതി ദിവാകരൻ (61) അന്തരിച്ചു. എറണാകുളം പടിക്കേക്കുഴി സ്വദേശിനിയാണ്. ഭർത്താവ്: ദിവാകരൻ പിള്ള. മക്കൾ ദിവ്യ, വിദ്യ, വിജീഷ് (കെനിയ). മരുമക്കൾ: വിനു, വിജീഷ്. സംസ്കാരം പിന്നീട് വാപി ദമൻഗംഗ ശ്മശാനത്തിൽ.

Nov 22, 2022


രുക്മിണി വാരസ്യാർ

ബെംഗളൂരു: പാലക്കാട് നീലമംഗലം പച്ചായിൽ കിഴക്കേ വാര്യത്ത് രുക്മിണി വാരസ്യാർ (84) ബെംഗളൂരു എം.എസ്. രാമയ്യനഗറിൽ അന്തരിച്ചു. ഭർത്താവ്: കെ.വി.എസ്. വാരിയർ.മക്കൾ: കെ. രാമദാസ്, ഗിരിജ, പരേതയായ ശാന്ത.മരുമക്കൾ: ബി.കെ. രേഖ, പരേതനായ ബാബുരാജ്.സംസ്കാരം തിങ്കളാഴ്ച രാവിലെ 7.30-ന് ഹെബ്ബാൾ വൈദ്യുതശ്മശാനത്തിൽ.

Nov 21, 2022


ഇ.കെ. രാജകൃഷ്ണൻ

ബെംഗളൂരു: പാലക്കാട് എത്തന്നൂർ കൊയ്യൂർ വീട്ടിൽ രാജകൃഷ്ണൻ (91) ബെംഗളൂരുവിൽ അന്തരിച്ചു. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ റിട്ട. ജോയന്റ് ഇൻഷുറൻസ് കമ്മിഷണറാണ്. തനിസാന്ദ്ര ശോഭാ സിറ്റി റോഡിലെ വസതിയിലായിരുന്നു താമസം. ബനശങ്കരി കരയോഗം മുൻ പ്രസിഡന്റാണ്. ഭാര്യ: സുഭദ്ര. മക്കൾ: രാജലക്ഷ്മി, ശ്രീകുമാർ. മരുമക്കൾ: രവീന്ദ്രനാഥ്, ലളിത താക്കൂർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് ഹെബ്ബാൾ വൈദ്യുതശ്മശാനത്തിൽ.

Nov 20, 2022


ഷംസുദ്ദീൻ പി.എം.

ദുബായ്: യു.എ.ഇ.യിലെ പ്രമുഖ വ്യവസായിയും റഫാ ഗ്രൂപ്പ് സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ ഷംസുദ്ദീൻ പി.എം. (78) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. റഫാ വീഡിയോസിനെ കൂടാതെ പ്രിന്റ് പ്രൊഡക്ഷൻ കമ്പനികളായ പ്രിന്റ്‌വെൽ, പ്രിന്റ്മാസ്റ്റേഴ്സ് എന്നിവയുടെയും സ്ഥാപകനാണ്. 1974-ൽ ബർ ദുബായിൽ ഷംസുദ്ദീൻ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലൂടെയാണ് അദ്ദേഹം സംരംഭകജീവിതം ആരംഭിച്ചത്. പിന്നീടിത് റഫാ വീഡിയോ എന്ന പേരിൽ മലയാളത്തിലെ ആദ്യത്തെ സിനിമാ കാസറ്റ് കമ്പനിയായി മാറുകയായിരുന്നു. മലബാർ ഗ്രൂപ്പിന്റെ ഇന്ത്യയിലെ നിക്ഷേപകനും ഗ്രൂപ്പിന്റെ അന്താരാഷ്ട്ര വിഭാഗമായ മലബാർ ഇൻവെസ്റ്റ്മെന്റ്സ് പി.എൽ.സി.യുടെ ഡയറക്ടർ ബോർഡംഗവുമായിരുന്നു. തലശ്ശേരിയിലെ ബൈത്തുൽ മാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പടിക്കൽ സൈനബ. മക്കൾ: ഷബ്‌നം, സബിത, സായിദ്, സനം. സഹോദരങ്ങൾ അബ്ദുൾ ഗഫൂർ, അബ്ദുൾ ലത്തീഫ്, റഹീം, സുഹറ, റഹ്മത്ത്, പരേതയായ ആമിന, സഫിയ. കബറടക്കം ജന്മനാടായ തലശ്ശേരിയിലെ സെയ്ദാർ പള്ളിയിൽ.

Nov 19, 2022


കെ.സി. ചന്ദ്രൻ

മുംബൈ: ഡോംബിവ്‌ലി വെസ്റ്റിലെ മാൻപാഡ അയോധ്യ നഗരിയിലെ കെ.സി. ചന്ദ്രൻ(76) അന്തരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ വലിവെട്ടം കാര്യേഴുത്ത് കുടുംബാംഗമാണ്. ഭാര്യ: ഓമനാ ചന്ദ്രൻ. മക്കൾ: ശ്രീജിത്ത്, ഷൈനി. മരുമക്കൾ: ഗൗരി, ശ്യാം സുബ്രഹ്മണ്യം.

Nov 19, 2022


കാർത്യായനി

മുംബൈ: തൃശ്ശൂർ ചെമ്പുചിറ അമ്പാടൻ വീട്ടിൽ പരേതനായ എ.എസ്. രാമന്റെ ഭാര്യ കാർത്യായനി (88) ദഹിസറിൽ അന്തരിച്ചു. മക്കൾ: മണി ശിവരാമൻ, ശങ്കരൻകുട്ടി, രാമചന്ദ്രൻ. മരുമക്കൾ: ശിവരാമൻ, സുലു, രേഖ. സംസ്കാരം മുംബൈയിൽ നടന്നു.

Nov 19, 2022


സുഭദ്രാ ശശിധരൻ

മുംബൈ: കാന്തിവ്‌ലി വെസ്റ്റ് ചാർക്കോപ് സുപ്രീം വില്ലോസ് എ 1004-ൽ സുഭദ്രാ ശശിധരൻ (77) അന്തരിച്ചു. സംസ്കാരം നവംബർ 19 രാവിലെ 10 മണിക്ക്. തിരുവനന്തപുരം സ്വദേശിയാണ്. ഭർത്താവ്: ശശിധരൻ. മക്കൾ: സിമ്മി, അജീഷ്.

Nov 19, 2022


നാരായണൻകുട്ടി

ന്യൂഡൽഹി: പാലക്കാട് ചെറുകോട് പുതുകുളങ്ങര വീട്ടിൽ നാരായണൻകുട്ടി (70) ഗാസിയാബാദിലെ വസതിയിൽ അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: നിഷ, നിതിൻ. മരുമക്കൾ: രവികുമാർ, ശ്രീലക്ഷ്മി.

Nov 19, 2022


പാറുക്കുട്ടി അമ്മ

ന്യൂഡൽഹി: തൃശ്ശൂർ തിരുവില്വാമല പൊന്നാത്ത് വീട്ടിൽ പാറുക്കുട്ടി അമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: മോഹൻകൃഷ്ണൻ, സുനിൽ കുമാർ (മലയാള മനോരമ മാർക്കറ്റിങ്, ഡൽഹി), മല്ലിക, മിനി, സുമ, പരേതരായ കമലാദേവി, രാജഗോപാൽ.

Nov 18, 2022


ചന്തുക്കുട്ടി

കൊയിലാണ്ടി: കുറുവങ്ങാട് ചെറുപുനത്തിൽ വീട്ടിൽ കാഞ്ഞിക്കാവ് ചിരട്ടിക്കണ്ടി ചന്തുക്കുട്ടി (86) അന്തരിച്ചു. ഭാര്യ: സി.പി. നിർമല. മക്കൾ: സി.കെ. സന്തോഷ് (സീനിയർ റിപ്പോർട്ടർ, മാതൃഭൂമി മുംബൈ), പരേതനായ സി. കെ. സജിത്ത്. മരുമകൾ: സലീന.

Nov 17, 2022


സുശീല അപ്പുക്കുട്ടൻ നായർ

ചെന്നൈ: തിരുവനന്തപുരം തൈക്കാട് ചരുവിലകത്ത് വീട്ടിൽ എസ്. സുശീല അപ്പുക്കുട്ടൻ നായർ (76) ചെന്നൈ തിരുവേർക്കാട്ട്‌ അന്തരിച്ചു. ഭർത്താവ്‌: പരേതനായ അപ്പുക്കുട്ടൻ നായർ. മക്കൾ: ചന്ദ്രിക ഭാഗ്യനാഥ്, സിന്ധു രവീന്ദ്രൻ, മണിക്കുട്ടൻ. മരുമക്കൾ: ഭാഗ്യനാഥ്, രവീന്ദ്രൻ, ബിന്ദു.

Nov 16, 2022


കെ.കെ. കുമാർ

ന്യൂഡൽഹി: ദ്വാരക സെക്ടർ മൂന്ന് പ്ലോട്ട് നമ്പർ പത്തിലെ കൈരളി അപ്പാർട്ട്‌മെന്റ് എ-504-ൽ എറണാകുളം ഞാറയ്ക്കൽ സ്വദേശി കെ.കെ. കുമാർ (76) അന്തരിച്ചു. ഭാര്യ: ശാരദ കുമാർ. മക്കൾ: സുരേഷ് കുമാർ, രാജു കുമാർ. മരുമക്കൾ: സിനി സുരേഷ്, അഷിമ രാജു.

Nov 15, 2022


അനിത

ചെന്നൈ: തൃശ്ശൂർ പൂങ്കുന്നം നാരോത്ത് പറമ്പിൽ രാമകൃഷ്ണന്റെ ഭാര്യ അനിത (53) ചെന്നൈ വാനഗരം ശിവഭൂതംമേട് ശ്രീലക്ഷ്മിനഗറിൽ അന്തരിച്ചു.അച്ഛൻ: പരേതനായ ഒറയംപുറത്ത് പ്രഭാകരൻ. അമ്മ: മാലതി. മക്കൾ: സിന്ധുകൃഷ്ണ, സന്ധ്യകൃഷ്ണ, അജേഷ്‌ കൃഷ്ണ. മരുമക്കൾ: സനിൽ, അഭിഷേക്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം.

Nov 15, 2022


ധർമപാലൻ

ചെന്നൈ: തൃശ്ശൂർ ഇടത്തുരുത്തി മുനമ്പിൽ ധർമപാലൻ (90) അന്തരിച്ചു. തമിഴ്‌നാട് പല്ലവൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ റിട്ട. ഫിനാൻഷ്യൽ കൺട്രോളറാണ്. ചെന്നൈ സാലിഗ്രാമം കേരള ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ സ്ഥാപകാംഗമാണ്. സംഘടനയിലെ വിവിധസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കൾ: സലിൽ, സൈന. മരുമക്കൾ: റീന, ബിനോയ്.

Nov 14, 2022


ഇ.ജി. വർഗീസ്

ബെംഗളൂരു: ചെങ്ങന്നൂർ മാന്നാർ എടയാടി കിഴക്കേടത്തിൽ ഇ.ജി. വർഗീസ് (71) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊസൂർ റോഡ് ജി.കെ. ലേഔട്ടിലായിരുന്നു താമസം. ഭാര്യ: സൂസൻ വർഗീസ്. മക്കൾ: ലെഫ്റ്റനന്റ് കേണൽ അഭിലാഷ് വർഗീസ്, ആശ ബിജോയ്, അനീഷ് മാത്യു. മരുമക്കൾ: ബിജോയ് ജോൺ, ശില്പി അഭിലാഷ്, സോഫിയ അനീഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഹൊസൂർ റോഡ് സെമിത്തേരിയിൽ.

Nov 14, 2022


-പാർലിയിൽ നാരായണൻ

പുണെ: ചിഞ്ച്‌വാഡ് ഗഗൻ ഗിരി പ്രസാദ് ഹൗസിങ്‌ സൊസൈറ്റിയിൽ താമസിച്ചിരുന്ന പാർലിയിൽ നാരായണൻ (81) അന്തരിച്ചു. മുൻ ഓർഡനൻസ് ഫാക്ടറി ഓഫീസർ ആയിരുന്ന ഇദ്ദേഹം ദേഹുറോഡ് വികാസ് ക്ലബ്ബ് സ്ഥാപകാംഗം ആയിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ്. ഭാര്യ: ചന്ദ്രിക നാരായണൻ. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: വിനോദ്, പ്രവീൺ.

Nov 14, 2022


ബോളിവുഡ് സംവിധായകൻ രാകേഷ് കുമാർ അന്തരിച്ചു

മുംബൈ: ബോളിവുഡിലെ മുതിർന്ന സംവിധായകൻ രാകേഷ് കുമാർ അന്തരിച്ചു. അർബുദരോഗബാധിതനായി ദീർഘകാലം ചികിത്സയിലായിരുന്നു. എൺപത്തിയൊന്ന് വയസ്സായിരുന്നു. പ്രകാശ് മെഹ്‌റയുടെ ചിത്രം സൻജീറിൽ അസിസ്റ്റന്റ് ഡയറക്ടറായി ബോളിവുഡിലെത്തിയ രാകേഷ് കുമാർ അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനംചെയ്ത മിസ്റ്റർ നട്‌വർലാൽ, ഖുൻ പസീന, ദോ ഔർ ദോ പാഞ്ച്, യാരാന എന്നീചിത്രങ്ങൾ ബ്ലോക്ബ്ലസ്റ്ററുകളായിരുന്നു. അമിതാഭ് ബച്ചൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ രാകേഷ് കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യയും രണ്ടുമക്കളുമുണ്ട്.

Nov 14, 2022


പി.കെ. കുഞ്ഞികൃഷ്ണൻ

ചെന്നൈ: തുളസി ഭവനത്തിൽ പി.കെ. കുഞ്ഞികൃഷ്ണൻ (78) ചെന്നൈയിൽ അന്തരിച്ചു. ചെറുകര വെള്ളമുണ്ട പനമരം സ്വദേശിയാണ്. ഭാര്യ: മാലതി. മക്കൾ: ശ്രീനന്ദിനി (ചെന്നൈ), ശ്രീലേഖ (കല്പറ്റ), സുർജിത്ത് (ചെന്നൈ). മരുമകൻ: സുനിൽ. സംസ്കാരച്ചടങ്ങുകൾ നാട്ടിൽ.

Nov 14, 2022


ബോളിവുഡ് സംവിധായകൻ രാകേഷ് കുമാർ അന്തരിച്ചു

മുംബൈ: ബോളിവുഡിലെ മുതിർന്ന സംവിധായകൻ രാകേഷ് കുമാർ അന്തരിച്ചു. അർബുദരോഗബാധിതനായി ദീർഘകാലം ചികിത്സയിലായിരുന്നു. എൺപത്തിഒന്ന് വയസ്സായിരുന്നു. പ്രകാശ് മെഹ്‌റയുടെ ചിത്രം സൻജീറിൽ അസിസ്റ്റന്റ് ഡയറക്ടറായി ബോളിവുഡിലെത്തിയ രാകേഷ് കുമാർ അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനംചെയ്ത മിസ്റ്റർ നട്‌വർലാൽ, ഖുൻ പസീന, ദോ ഔർ ദോ പാഞ്ച്, യാരാന എന്നീ ചിത്രങ്ങൾ ബ്ലോക്ക് ബ്ലസ്റ്ററുകളായിരുന്നു. അമിതാഭ് ബച്ചൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ രാകേഷ് കുമാറിന്റെ വിയോഗത്തിൽ അനുശോചനംരേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യയും രണ്ടുമക്കളുമുണ്ട്.

Nov 14, 2022


ശിവൻ കുട്ടൻ പിള്ള

മുംബൈ: നാസിക്കിൽ അംബാഡ് എം.ഐ.ഡി.സി.യിൽ എക്സെല്ലോ പോയന്റിനടുത്ത് താമസിക്കുന്ന അടൂർ ഏനാത്ത് കൈതപറമ്പ് ശ്രീനിലയത്തിൽ ശിവൻ കുട്ടൻ പിള്ള(90) അന്തരിച്ചു. ഭാര്യ: ഓമനമ്മ. മക്കൾ: മധുസൂദൻ പിള്ള, രേണുക എസ്. നായർ. മരുമക്കൾ: രാജശ്രീ എം. പിള്ള, സുദർശൻ നായർ. നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

Nov 13, 2022


ബിന്ദു ബാലകൃഷ്ണൻ

ബെംഗളൂരു: പത്തനംതിട്ട തിരുവല്ല സ്വദേശി ബിന്ദു ബാലകൃഷ്ണൻ (48) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊരമാവ് അഗര ജ്യോതിനഗർ ലേഔട്ടിൽ ആദിത്യ നിവാസിൽ ആയിരുന്നു താമസം. ഭർത്താവ്: ബാലകൃഷ്ണൻ. മകൻ: ആദിത്യ കൃഷ്ണ.

Nov 13, 2022


ഹരിലാൽ കെ. ആർ.

പുണെ: പിംപ്രി ഗാവ് ന്യൂ മാലതി അപ്പാർട്മെന്റ് ഫ്ലാറ്റ് നമ്പർ 7-ൽ താമസിച്ചിരുന്ന ഹരിലാൽ കെ.ആർ. (69) അന്തരിച്ചു. തൃശ്ശൂർ ജില്ലയിലെ ആലപ്പാട്ട് കൊല്ലാറ കുടുംബാംഗമാണ്. ഭാര്യ: ശാന്താ ഹരിലാൽ. മകൾ: രാധാ ഹരിലാൽ. മരുമകൻ: ബിജേഷ് നാരായണൻ.

Nov 12, 2022


പ്രിയദത്ത അന്തർജനം

മുംബൈ: ചാലക്കുടി പടുതോൾ മനയിലെ പ്രിയദത്ത അന്തർജനം(95) അന്തരിച്ചു. ബദ്‌ലാപ്പൂരിലെ മകൻ രവികുമാറിന്റെ വസതിയിലായിരുന്നു അന്ത്യം. ഭർത്താവ്: ഷൊർണൂർ ത്രാങ്ങാലി ചെറുമുക്ക് മനയിൽ നാരായണൻ നമ്പൂതിരി. മറ്റുമക്കൾ: സാവിത്രി (കരിപ്പത്തു മന), രമണി (ചോഴികുന്നത്തു മന), ശാസ്ത്രൃശർമൻ (മുംബൈ), ശ്രീദേവി (കാരക്കാട്ട് മന), കൃഷ്ണൻ, പരേതയായ ശാന്ത (പൊരുതയിൽ മന).

Nov 12, 2022


മീനാക്ഷി

മുംബൈ: ഐരോളി സെക്ടർ അഞ്ചിലെ അഷ്ടഭുജ അപ്പാർട്ടുമെന്റിൽ താമസിക്കുന്ന മീനാക്ഷി (91) അന്തരിച്ചു. ഭർത്താവ്: തൃശ്ശൂർ വല്ലച്ചിറ തോട്ടിൽ പറമ്പിൽ വേലപ്പൻ.

Nov 11, 2022


വി.കെ. വിജയൻ

ബെംഗളൂരു: തൃശ്ശൂർ മണലൂർ വാളിപ്പറമ്പിൽ വി.കെ. വിജയൻ (76) ബെംഗളൂരു രാമസ്വാമി പാളയയിലെ വസതിയിൽ അന്തരിച്ചു. ഭാര്യ: യശോദ. മക്കൾ: ജിഷ, ജിജി, അജയ്. മരുമക്കൾ: സുധീന്ദ്രൻ, സുനിൽ, രജന. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കല്പള്ളി ശ്മശാനത്തിൽ.

Nov 11, 2022


കെ.കെ. സുകുമാരൻ നമ്പ്യാർ

ബെംഗളൂരു: ബെന്നാർഘട്ട റോഡ് കോടിചിക്കനഹള്ളി അനുഗ്രഹ ലേ ഔട്ടിൽ കുറ്റിയാട്ടൂർ കേളോത്ത് സുകുമാരൻ നമ്പ്യാർ(81) അന്തരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്. മുൻ ഐ.ടി.ഐ. ജീവനക്കാരനാണ്. ഭാര്യ: എ.പി. രാജകുമാരി. മക്കൾ: മനോജ്, ജ്യോതി. മരുമക്കൾ: സന്ധ്യ, പ്രിയൻ. സംസ്കാരം ശനിയാഴ്ച.

Nov 11, 2022


ഷാമിൽ

നടുവണ്ണൂർ: കൊന്നമ്പത്ത് കണ്ടി ഷാമിൽ (27) അന്തരിച്ചു. മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സിന്റെ ദുബായ് എസ്‌.സി.എം.എൽ. പ്രൊഡക്ട് എക്സിക്യുട്ടീവ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഇബ്രാഹിം, അസ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സുബിന, ഷമീം. സഹോദരീ ഭർത്താവ്: ഷാജി ആർ.കെ. (മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ്). ഖബറടക്കം പാലോളി പള്ളി ഖബർസ്ഥാനിൽ നടന്നു.

Nov 10, 2022


കാർത്യായനിയമ്മ

ബെംഗളൂരു: കോഴിക്കോട് ഗോവിന്ദപുരം പുത്തൻവീട്ടിൽ കാർത്യായനിയമ്മ (78) ബെംഗളൂരു കെ.ആർ. പുരം അയ്യപ്പനഗറിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: രത്നകുമാർ, വിനോദ്കുമാർ, വിജയകുമാർ. മരുമക്കൾ: ശശികല, സിന്ധു, ആശ.

Nov 10, 2022


ഇ. വത്സല

ബെംഗളൂരു: ചാലക്കുടി എളയിടത്ത് പറമ്പിൽ ഇ. വത്സല (78) ബെംഗളൂരു വിജനപുരയിൽ അന്തരിച്ചു. ഭർത്താവ്: പി. ബാലസുബ്രഹ്മണ്യം ( മുൻ ഐ.ടി.ഐ. ജീവനക്കാരൻ).മക്കൾ: സന്തോഷ് കുമാർ, ജയശ്രീ, ശ്രീകല.മരുമക്കൾ: അനുപമ, കൃഷ്ണപ്രകാശ്, രാജീവ് നമ്പ്യാർ.

Nov 10, 2022


കന്നഡ നടൻ ലോഹിതാശ്വ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ നടനും നാടകകൃത്തും എഴുത്തുകാരനുമായ ടി.എസ്. ലോഹിതാശ്വ (80) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. 500-ഓളം കന്നഡ സിനിമകളിൽ അഭിനയിച്ച നടനാണ് ലോഹിതാശ്വ. എ.കെ. 47, ദാദ, ദേവ, നീ ബരെദ കാദംബരി, സംഗ്ലിയാന തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ഒട്ടേറെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അന്തിം രാജ, ഗൃഹ ഭംഗ, മാൽഗുഡി ഡെയ്‌സ്, നാട്യറാണി ശന്താള എന്നീ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. റിട്ട. ഇംഗ്ലീഷ് പ്രൊഫസറാണ്. നാടകവും കവിതാ സമാഹാരവും ഉൾപ്പെടെയുള്ള കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. കർണാടക നാടക അക്കാദമി പുരസ്കാരം, കർണാടക രാജ്യോത്സവ പുരസ്കാരം എന്നിവ നേടി. കന്നഡ നടൻ ശരത് ലോഹിതാശ്വ മകനാണ്.ബെംഗളൂരുവിൽ കുമാരസ്വാമി ലേ ഔട്ടിലായിരുന്നു താമസം. ഭാര്യ: വത്സല. മൃതദേഹം ബുധനാഴ്ച രാവിലെ സ്വദേശമായ തുമകൂരു തൊണ്ടഗെരെയിലേക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച വൈകീട്ട് നടക്കും. ലോഹിതാശ്വയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ അനുശോചിച്ചു.

Nov 09, 2022


ശ്രീധരൻ നായർ

മുംബൈ: തൃശ്ശൂർ മണ്ണുത്തി നെട്ടിശ്ശേരി കച്ചേരി വീട്ടിൽ ശ്രീധരൻ നായർ (73) അന്തരിച്ചു. വസായ് വെസ്റ്റ് അമ്പാടി റോഡ് സായ്‌ ടവർ സി. 9-ൽ ആണ് താമസം. ഭാര്യ: ഈശ്വരി നായർ. മക്കൾ: സന്ധ്യ അജയ്, സന്ദീപ് നായർ. മരുമകൻ: അജയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന്‌ ദിവാന്മാൻ ശ്മശാനത്തിൽ.

Nov 08, 2022


ഫൈസൽ

ഷാർജ: എടപ്പാൾ പെരുമ്പറമ്പ് സ്വദേശി കൊട്ടിലിൽ ഫൈസൽ (44) ഷാർജയിൽ അന്തരിച്ചു. ഭാര്യ: റുബീന. മക്കൾ: ഫർസാന, ഫഹദ് ഫർഹാൻ. ബഷീർ (സൗദി), ബാവ (ഖത്തർ), താഹിറ എന്നിവർ സഹോദരങ്ങളാണ്.

Nov 08, 2022


റെയ്‌സൺ ചാക്കോ

ബെംഗളൂരു: കണ്ണൂർ കരിക്കോട്ടക്കരി നെല്ലിക്കാമണ്ണിൽ റെയ്‌സൺ ചാക്കോ (41) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. പി.ഡബ്ള്യു.ഡി. വർക്ക് സൂപ്രണ്ട് എൻ.എം. ചാക്കോയുടെയും കരിക്കോട്ടക്കരി ഹൈസ്കൂൾ റിട്ട. അധ്യാപിക വി.വൈ. മേരിയുടെയും മകനാണ്. ബെംഗളൂരുവിലെ തോഷിബയിൽ സോഫ്റ്റ്‌വേർ എൻജിനിയറായിരുന്നു. ഭാര്യ: ടെസ് കുന്നേൽ (ബെംഗളൂരു). മക്കൾ: നഥാനിയൽ, നോവാക്ക്. സഹോദരങ്ങൾ: റീന റിഷി (കുവൈത്ത്), അഡ്വ. റിജു ചാക്കോ, റീജൻ ചാക്കോ (ബെംഗളൂരു). സംസ്കാരം ഞായറാഴ്ച രാവിലെ 11-ന് കരിക്കോട്ടക്കരി സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

Nov 06, 2022


ആനി എബ്രഹാം

ബെംഗളൂരു: ബഞ്ചാര ലേ ഔട്ട് കൊടിഞ്ഞിയിൽ (വടശ്ശേരിക്കര) ആനി എബ്രഹാം (78) അന്തരിച്ചു. ഭർത്താവ്: വി.ഇ. എബ്രഹാം (റിട്ട. കെ.എസ്.ഇ.ബി. ഓവർസിയർ). മക്കൾ: ജെസ്സി, ജെനു, ജോജി. മരുമക്കൾ: പരേതനായ റെജി, ജെസ്സി, രഞ്ജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30-ന് എച്ച്.ബി.ആർ. ലേ ഔട്ടിലെ സിറ്റി ഹാർവെസ്റ്റ് എ.ജി. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ഹെഗ്‌ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ.

Nov 06, 2022


കൊച്ചമ്മു അമ്മ

ബെംഗളൂരു: പാലക്കാട് മണ്ണൂർ ചെറുകര വീട്ടിൽ കൊച്ചമ്മു അമ്മ (99) ബെംഗളൂരുവിൽ അന്തരിച്ചു. ബെംഗളൂരു ഹെബ്ബാൾ ദാസറഹള്ളി നന്ദന റെസിഡൻസി ലേഔട്ടിലായിരുന്നു താമസം. സി.പി.എം. നേതാവും ബെംഗളൂരുവിലെ സി.പി.എ.സി.യുടെ പ്രസിഡന്റുമായിരുന്ന പരേതനായ എം.സി. കൃഷ്ണനുണ്ണി നായരുടെ ഭാര്യയാണ്. മകൻ: പി. രവീന്ദ്രൻ. മരുമകൾ: രജനി. സംസ്കാരം ശനിയാഴ്ച രണ്ടിന് ഹെബ്ബാൾ വൈദ്യുതശ്മശാനത്തിൽ.

Nov 05, 2022


ഭാസ്കരൻ

ചെന്നൈ: വടകര ഓർക്കാട്ടേരി ഇടത്തും താഴെക്കുനിയിൽ ഭാസ്കരൻ (67) അന്തരിച്ചു. കിൽപ്പോക്കിലെ ഹോട്ടൽ ശ്രീകൃഷ്ണഭവൻ ഉടമയും അമിഞ്ചിക്കര മലയാളിസമാജം ആജീവനാന്ത അംഗവുമാണ്. മകൻ: രജീഷ്. മരുമകൾ: നിഖിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് ന്യൂ ആവഡി റോഡിലുള്ള വേലങ്ങാട് ശ്മശാനത്തിൽ.

Nov 04, 2022


ജസ്റ്റിൻ ബാബു

ന്യൂഡൽഹി: തിരുവനന്തപുരം കുളക്കട ജസ്റ്റിൻ ഭവനിൽ ബാബുകോശിയുടെ മകൻ ജസ്റ്റിൻ ബാബു (48) നോയിഡ സെക്ടർ 49-ൽ അന്തരിച്ചു. ഭാര്യ: ഷിജി. മക്കൾ: അലന, ആൽവിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30-ന്‌ മൈലോം ഡിവൈൻ മേഴ്‌സി മലങ്കര ദേവാലയത്തിൽ.

Nov 04, 2022


മേരിക്കുട്ടി തോമസ്

ബെംഗളൂരു: അടൂർ കടമ്പനാട് ഇടക്കാട് ചൂളപ്പറമ്പിൽ വീട്ടിൽ മേരിക്കുട്ടി തോമസ് (88) ബെംഗളൂരുവിൽ അന്തരിച്ചു. മഹാദേവപുരയിലായിരുന്നു താമസം. കടമ്പനാട് കല്ലുകുഴി ചാങ്കൂർപുത്തൻവീട്ടിൽ പരേതനായ തോമസാണ് ഭർത്താവ്. മക്കൾ: എൽസി, ഡെയ്‌സി, ജോൺസൻ, ലിസ്സി, ജോളി, ലിജൻ. മരുമക്കൾ: ബാബു, ജോയി, സുജ, വില്യം, ജോൺ, പ്രീത. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് മഹാദേവപുര ബഥ്‌സെയ്ദ എ.ജി. സഭാ ഹാളിലെ ശുശ്രൂഷയ്ക്കുശേഷം ഹൊസൂർ റോഡ് സെമിത്തേരിയിൽ.

Nov 02, 2022


ജമാൽ ഹാജി ചങ്ങരോത്ത്

ദുബായ്: മത-സാമൂഹിക-സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന കോഴിക്കോട് ചങ്ങരോത്ത് പറമ്പാക്കൽ ജമാൽ ഹാജി (57) ദുബായിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ്. മാതാവ്: ഖദീജ. ഭാര്യ: സഫിയ. മക്കൾ: അജ്മൽ, ജുനൈദ്, ആയിഷ, ഫാത്തിമ, മരുമക്കൾ: തസ്‌ലീം കൂടരഞ്ഞി, സക്കിയ. സഹോദരങ്ങൾ: മൊയ്തീൻ, പാത്തു, കുഞ്ഞബ്ദുള്ള മുസ്‌ല്യാർ, കുട്ടി മമ്മി, ആയിശ. ജമാൽ ഹാജിയുടെ വിയോഗത്തിൽ മുസ്‌ലിം ജമാഅത്ത് സംസ്ഥാന നേതാക്കളായ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, എൻ. അലി അബ്ദുല്ല, ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, ഐ.സി.എഫ്. നാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, ഐ.സി.എഫ്. നാഷണൽ, ദുബായ്, ന്യൂ ദുബായ് സെൻട്രൽ കമ്മിറ്റികൾ, മർകസ്, മഅദിൻ, സിറാജുൽ ഹുദാ ദുബായ് കമ്മിറ്റികൾ എന്നിവർ അനുശോചിച്ചു.

Nov 02, 2022


എം. വേണുഗോപാൽ

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസി. ജനറൽ മാനേജരായി വിരമിച്ച എം. വേണുഗോപാൽ (74) ബി.ടി.എം. ലേഔട്ടിലെ വീട്ടിൽ അന്തരിച്ചു. കാഞ്ഞങ്ങാട്ടെ അഭിഭാഷകനായിരുന്ന പരേതനായ സി.എം. കുഞ്ഞമ്പു നായരുടെ മകനാണ്. അമ്മ: പരേതയായ മാക്കുനി കാർത്യായനി അമ്മ. ഭാര്യ: ശോഭാ വേണുഗോപാൽ. മക്കൾ: മൃദുല (സീനിയർ എച്ച്.ആർ. മാനേജർ, ബെംഗളൂരു), മഞ്ജുള (എ.ബി.ബി. സ്വിറ്റ്‌സർലാൻഡ്‌), മൃണാളിനി (എച്ച്.പി., യു.എസ്.എ.). മരുമക്കൾ: സന്ദീപ്, നിത്യ, മോഹിത്. സഹോദരങ്ങൾ: എം. വിജയലക്ഷ്മി, പരേതരായ എം. വിജയരാഘവൻ, എം. രാജ്‌മോഹൻ. ശവസംസ്കാരം ബുധനാഴ്ച ബെംഗളൂരുവിൽ.

Nov 01, 2022


ഗോപിനാഥൻ നായർ

മുംബൈ: തൃശ്ശൂർ വടക്കാഞ്ചേരി കാഞ്ഞിരക്കോട് കുമ്പളങ്ങാട് ചെമ്പകശ്ശേരി വീട്ടിൽ ഗോപിനാഥൻ നായർ (72) അന്തരിച്ചു. വസായ് ചുൽന റോഡ് ബാലാജി ദർശൻ അപ്പാർട്ട്‌മെന്റ് നിവാസിയാണ്. ഭാര്യ: ഗീതാ നായർ. മക്കൾ: സരിത, സവിത. മരുമക്കൾ: അജയ്, ജഗദീഷ്. സംസ്കാരം ഞായറാഴ്ച ദിവാന്മാൻ ശ്മശാനത്തിൽ.

Oct 30, 2022


സരോജിനി അമ്മ

ന്യൂഡൽഹി: വികാസ്‌പുരി എ.ജി. ഒന്ന് 22-ഡി.യിൽ സരോജിനി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ അരവിന്ദാക്ഷൻ നായർ. മക്കൾ: കേശവപ്രകാശ്, ദേവിപ്രസാദ്, പ്രസന്ന, പ്രമീള, പ്രദീപ്കുമാർ. മരുമക്കൾ: നളിനി, ഉഷ, മുരളി, ഹരി, രാജി.

Oct 30, 2022


ശൈലജ

ന്യൂഡൽഹി: തൃശ്ശൂർ വലപ്പാട് ബീച്ച് ഇടമുറ്റത്തുവീട്ടിൽ ശൈലജ (61) ഡൽഹി വസുന്ധര എൻക്ലേവിലെ അഭിമന്യു അപ്പാർട്ട്‌മെന്റ് ഡി.എച്ച്. 402-ൽ അന്തരിച്ചു. ത്രിലോക്പുരി എക്സ്റ്റൻഷനിലെ നവശക്തി പബ്ലിക് സ്കൂൾ പ്രിൻസിപ്പലായിരുന്നു. ഭർത്താവ് : ഇ.കെ. ശശിധരൻ. മക്കൾ: സുശീൽ കുമാർ (ബെംഗളൂരു), സുനിൽ കുമാർ (ഡൽഹി). മരുമക്കൾ: റുവീന, നീതു.

Oct 30, 2022


കെ.എം. അരവിന്ദാക്ഷൻ

ബെംഗളൂരു: കാസർകോട് തൃക്കരിപ്പൂർ സ്വദേശി കെ.എം. അരവിന്ദാക്ഷൻ (72) ബെംഗളൂരുവിൽ അന്തരിച്ചു. മുൻ ജി.ടി.ആർ.ഇ. ജീവനക്കാരനാണ്. രാമമൂർത്തിനഗറിലായിരുന്നു താമസം. ഭാര്യ: ഇന്ദിരാദേവി. മക്കൾ: സിന്ധു നായർ, സന്തോഷ് നായർ. മരുമക്കൾ: സുനിൽ കൃഷ്ണൻ, ഉമാ രാജേശ്വരി.

Oct 30, 2022


രാമചന്ദ്രൻ

ചെന്നൈ: പാലക്കാട് കടമ്പഴിപ്പുറം പറക്കുണ്ടിൽ വീട്ടിൽ രാമചന്ദ്രൻ (57) ചെന്നൈയിൽ അന്തരിച്ചു. ശ്രീരാം മെറ്റൽസ് ഉടമയും പെരുങ്കുടി എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റുമാണ്. ഭാര്യ: രമാദേവി. മക്കൾ: ഡോ. രഞ്ജിനി, രോഷിനി. മരുമക്കൾ: ഡോ. ശ്രീമനു, രോഹിത്. സംസ്കാരം ശനിയാഴ്ച മൂന്നിന് ബസന്ത് നഗർ ശ്മശാനത്തിൽ.

Oct 29, 2022


മുൻ എം.എൽ.എ. വിനായക് നിംഹാൻ അന്തരിച്ചു

പുണെ: മുൻ എം.എൽ.എ. വിനായക് നിംഹാൻ (59) അന്തരിച്ചു. ശിവാജിനഗർ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. പുണെക്കെടുത്തുള്ള റിസോർട്ടിലേക്കു പോകുകയായിരുന്ന നിംഹാനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഔന്ദിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.1999 മുതൽ 2014 വരെ 15 വർഷം ശിവാജിനഗർ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. ആയ നിംഹാൻ ആദ്യ രണ്ട് ടേമുകളിൽ ശിവസേനാ ടിക്കറ്റിലും മൂന്നാംതവണ കോൺഗ്രസ് ടിക്കറ്റിലുമാണ്‌ വിജയിച്ചത്. മുതിർന്ന നേതാവ് നാരായൺ റാണെയുടെ വിശ്വസ്തനായിരുന്ന നിംഹാൻ റാണെയോടൊപ്പമാണ് സേനയിൽനിന്ന് കോൺഗ്രസിൽ എത്തിയത്. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവാജിനഗറിൽനിന്ന് ബി.ജെ.പി.യുടെ വിജയ് കാലെയോട് പരാജയപ്പെട്ടു. 2015-ൽ അദ്ദേഹം ശിവസേനയിലേക്ക് മടങ്ങി. തുടർന്ന് ശിവസേന പുണെ സിറ്റിയൂണിറ്റിന്റെ തലവനായി . നിലവിൽ സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. മുൻകോർപ്പറേറ്ററായ മകൻ ചന്ദ്രശേഖർ നിംഹാൻ ബി.ജെ.പി. നേതാവാണ്.

Oct 29, 2022


ആലീസ് കോശി

സോലാപുർ: പത്തനംതിട്ട വടശ്ശേരിക്കര തായില്ലം പുലിത്തിട്ട കുടുംബാംഗമായ ആലീസ് കോശി (83) അന്തരിച്ചു. സോലാപുർ നിവാസിയാണ്. ഭർത്താവ് അടൂർ ചുണ്ടോത്ത് പരേതനായ കോശി. മക്കൾ: ഷീല (യു.എസ്.), റെജി (കാനഡ), ജോൺ (സോലാപുർ). സംസ്കാരം സോലാപുർ എപിഫെനി പള്ളിയിൽ നടന്നു.

Oct 28, 2022


ഫുജൈറയിൽ വാഹനാപകടം: രണ്ട് കണ്ണൂർസ്വദേശികൾ മരിച്ചു

ഫുജൈറ: ഫുജൈറയിലുണ്ടായ കാറപകടത്തിൽ രണ്ട് കണ്ണൂർസ്വദേശികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ടയർപൊട്ടിയതാണ് അപകടത്തിനിടയാക്കിയത്. ദുബായ് റോഡിൽ മലീഹ ഹൈവേയിലാണ് അപകടം. ഫുജൈറ കേന്ദ്രീകരിച്ച് ഫാൻസി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു.

Oct 28, 2022


ലക്ഷ്മിക്കുട്ടിയമ്മ

ചെന്നൈ: ആണ്ടാൾ നഗർ എക്‌സ്റ്റൻഷൻ ഗ്യാസ് ഗോഡൗൺ സ്ട്രീറ്റിൽ ആവള മുന്നൂറ്റൻകുഴിയിൽ ലക്ഷ്മിക്കുട്ടിയമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞപ്പക്കുറുപ്പ്. മക്കൾ: സാവിത്രി, വിലാസിനി, സൗദാമിനി, സുമതി, പദ്മിനി, മീനാക്ഷി, മനോജ്, പരേതയായ ലളിത. മരുമക്കൾ: രാഘവക്കുറുപ്പ്, ശ്രീധരൻ നമ്പ്യാർ, ബാലകൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, ഷീന, പരേതരായ ദാമോദരക്കുറുപ്പ്, ഗോവിന്ദക്കുറുപ്പ്.

Oct 28, 2022


സുഭാഷ്‌

മുംബൈ: കളേഴ്സ്‌ ഓഫ് ഇന്ത്യാ (മുംബൈ) പ്രൊപ്രൈറ്റർ പെസ്തംസാഗർ നമ്പർ-6 സൺഡ്യു ആഞ്ചലോർ സി.എച്ച്‌.എസിൽ സുഭാഷ്‌ (80) മുംബൈയിൽ അന്തരിച്ചു. ഭാര്യ: അംബിക സുഭാഷ്‌. മക്കൾ: അനുപമ (മുംബൈ), പാർവതി (ബെംഗളൂരു), സന്ധ്യ (അമേരിക്ക). മരുമക്കൾ: ജഗദീഷ്‌ (മുംബൈ), അജയ് (ബെംഗളൂരു), ഗിരീഷ്‌ (അമേരിക്ക).

Oct 27, 2022


മുഹമ്മദ് റാഫി

അബുദാബി: മാഹി സ്വദേശി അഴീക്കൽ പറമ്പത്ത് മുഹമ്മദ് റാഫി (65) അബുദാബിയിൽ അന്തരിച്ചു. സ്വന്തം സംരംഭം നടത്തുകയായിരുന്നു. ജീവകാരുണ്യപ്രവർത്തകനാണ്. 40 വർഷത്തിലധികമായി പ്രവാസജീവിതം നയിക്കുന്നു. പ്രവാസിസംഘടനയായ തണൽ ഗ്രൂപ്പ് പ്രവർത്തകനാണ്. ഭാര്യ: തലശ്ശേരി കുറുങ്കളത്തിൽ നസ്നി. മക്കൾ: ശബ്‌നം, നിമ്മി, റീനു. മരുമക്കൾ: ഫാറൂഖ്, ഷഹീൻ, ഷാദ് (മൂവരും അബുദാബി), പരേതരായ പുതിയവീട്ടിൽ അബുവിന്റെയും പറമ്പത്ത് അദബി യുടെയും മകനാണ്. സഹോദരൻ: മഹമൂദ്.

Oct 27, 2022


സത്യൻ

ബെംഗളൂരു: കായംകുളം പത്തിയൂർ തയ്യിൽ വീട്ടിൽ ജി. സത്യൻ(79) ബെംഗളൂരുവിൽ അന്തരിച്ചു. ബെംഗളൂരുവിലെ കിതഗനൂർ ഡി.എക്സ്. മാക്സ് സൺറൈസിലായിരുന്നു താമസം. ഭാര്യ: സി.കെ. രമ. മക്കൾ: ആതിര, ആഷിഷ്, അഞ്ജിത.

Oct 27, 2022


പി. സദഗോപൻ

ചെന്നെ: തൃശ്ശൂർ ഏങ്ങണ്ടിയൂർ നന്നാട്ട് പി. സദഗോപൻ(നന്ദൻ-66) വില്ലിവാക്കത്ത് അന്തരിച്ചു. ഭാര്യ: സുനിത. മക്കൾ: സുനന്ദ്, സുനന്ദ. സംസ്കാരം ബുധനാഴ്ച ചെന്നൈയിൽ.

Oct 26, 2022


കർണാടക ഡെപ്യൂട്ടി സ്പീക്കർ ആനന്ദ് മാമനി അന്തരിച്ചു

ബെംഗളൂരു: കർണാടക നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ആനന്ദ് മാമനി (56) അന്തരിച്ചു. ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ശനിയാഴ്ച അർധരാത്രിയായിരുന്നു അന്ത്യം. കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജെ.ഡി.എസ്. വിട്ട് 2008-ൽ ബി.ജെ.പി.യിൽ ചേർന്ന ആനന്ദ്, ബെലഗാവി ജില്ലയിലെ സാവദട്ടി യെല്ലമ്മ മണ്ഡലത്തിൽനിന്ന് മൂന്നുതവണ തുടർച്ചയായി എം.എൽ.എ.യായിരുന്നു. കർണാടക നിയമസഭയുടെ 24-ാമത് ഡെപ്യൂട്ടി സ്പീക്കറായി 2020 മാർച്ചിലാണ് തിരഞ്ഞെടുത്തത്. ആനന്ദിന്റെ പിതാവ് ചന്ദ്രശേഖർ എം. മാമനി 1990-കളിൽ ഡെപ്യൂട്ടി സ്പീക്കറായിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. ആനന്ദിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സാമൂഹികശാക്തീകരണത്തിനായി പ്രവർത്തിച്ച നേതാവാണ് ആനന്ദ് മാമനിയെന്ന് മോദി ട്വീറ്റ് ചെയ്തു. ആനന്ദിന്റെ പ്രവർത്തനരീതി ശ്രദ്ധേയമായിരുന്നുവെന്നും പാവപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ പരിഗണന സമാനതകളില്ലാത്തതായിരുന്നുവെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

Oct 24, 2022


ലില്ലി

ബെംഗളൂരു: തൃശ്ശൂർ പുത്തൻപീടിക കുണ്ടുകുളങ്ങര ലില്ലി (84) ബെംഗളൂരുവിൽ അന്തരിച്ചു. ഭർത്താവ്: ജോർജ്. മക്കൾ: ബേബി ജോസ് മണി, ജോഷി കുണ്ടുകുളം, ഷീബ ബെന്നി. മരുമക്കൾ: ജോസ് മാണി വടക്കൻ, സിന്തോൾ ജോഷി, ബെന്നി ആലപ്പാട്ട്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് തൃശ്ശൂർ പുത്തൻപീടിക സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

Oct 24, 2022


മുതിർന്ന മാധ്യമപ്രവർത്തകൻ വിശ്വനാഥൻ അന്തരിച്ചു

ചെന്നൈ: ചെന്നൈയിൽനിന്ന് 50 വർഷമായി പുറത്തിറക്കുന്ന ഇൻഡസ്ട്രിയൽ ഇക്കണോമിസ്റ്റ് ബിസിനസ് മാഗസിന്റെ പത്രാധിപരും പ്രസാധകനുമായ എസ്. വിശ്വനാഥൻ (84) അന്തരിച്ചു. പത്രസമ്മേളനത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെയാണ് അന്ത്യം. മദ്രാസ് സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം കുറച്ചുവർഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിട്ടുണ്ട്. 1968-ലാണ് ഇൻഡസ്ട്രിയൽ ഇക്കണോമിസ്റ്റ് പുറത്തിറക്കിയത്. 1968 മുതൽ വ്യവസായവുമായി ബന്ധപ്പെട്ട വാർത്തകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തമിഴ്‌നാട്ടിലെ വ്യവസായ സംരംഭകർക്കെല്ലാം ഉപദേശകൻ കൂടിയായിരുന്നു വിശ്വനാഥൻ. ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, യു.എസ്. തുടങ്ങിയ രാജ്യങ്ങളിലെ വ്യാവസായിക പദ്ധതികളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ, കോർപ്പറേറ്റ്, അക്കാദമിക് മേഖലകളുമായി അടുത്തബന്ധം പുലർത്തിയിരുന്നു. വിശ്വനാഥന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു. പത്മയാണ് ഭാര്യ. മക്കൾ: ബാല സ്വാമിനാഥൻ, സംഗീത.

Oct 23, 2022


കല്ലാത്ത് ശാരദ

മുംബൈ: തൃപ്പൂണിത്തുറ ഉള്ളാടിപ്പുറത്ത് പരേതനായ ഭാസ്കരന്റെ ഭാര്യ കല്ലാത്ത് ശാരദ (77) അന്തരിച്ചു. മുംബൈ അന്ധേരിയിലാണ് താമസം. മക്കൾ: വിനോദ്, സന്തോഷ്. മരുമക്കൾ: മിനി, അംബിക.

Oct 20, 2022


ഫ്രാൻസിസ് തടത്തിൽ

ന്യൂ ജെഴ്‌സി: പ്രശസ്ത മാധ്യമപ്രവർത്തകനും ഓൺലൈൻ മാധ്യമമായ കേരള ടൈംസിന്റെ ചീഫ് എഡിറ്ററുമായ ഫ്രാൻസിസ് തടത്തിൽ (52) അന്തരിച്ചു. ദീപികയിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ഫ്രാൻസിസ് ദീപികയുടെ വിവിധ ബ്യൂറോകളിൽ ബ്യൂറോ ചീഫ്, മംഗളം കോഴിക്കോട് യൂണിറ്റിൽ ന്യൂസ് എഡിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ ഫ്രാൻസിസ് ഇ-മലയാളി ന്യൂസ് പോർട്ടലിൽ ന്യൂസ് എഡിറ്ററായി. അമേരിക്കയിലെ പ്രമുഖ മലയാളി ചാനലായ എം.സി.എൻ. ചാനലിന്റെ ഡയറക്ടറായിരുന്നു. രക്താർബുദം ബാധിച്ച് സ്‌റ്റെം സെൽ ട്രാൻസ് പ്ലാന്റേഷൻ നടത്തി അഞ്ചു വർഷത്തോളം വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലുമായിരുന്നു. മാധ്യമരംഗത്തെ അനുഭവങ്ങളുമായി ’നാലാം തൂണിനപ്പുറം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മലയാളി അസോസിയേഷൻ ഓഫ്ന്യൂ ജെഴ്‌സി സെക്രട്ടറിയായി പ്രവർത്തിച്ചു. ഫൊക്കാനയുടെ മാധ്യമ പുരസ്കാരം, ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അവാർഡ്, പുഴങ്കര ബാലനാരായണൻ അവാർഡ്, പ്ലാറ്റൂൺ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടി. ന്യൂ ജെഴ്‌സിയിലെ ഈസ്റ്റ് ഹാനോവരയിൽ താമസിച്ചിരുന്ന ഫ്രാൻസിസ് കോഴിക്കോട് ദേവഗിരി കോളജിലെ അധ്യാപകനായിരുന്ന പരേതനായ പ്രഫ. ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും മകനാണ്. ഭാര്യ: നെസി തോമസ് തടത്തിൽ (അക്യൂട്ട് കെയർ നഴ്‌സ് പ്രാക്ടീഷണർ, ന്യൂ ജെഴ്‌സി). മക്കൾ: ഐറിൻ എലിസബത്ത്, ഐസക്ക് ഇമ്മാനുവേൽ.

Oct 20, 2022


പി.എസ്. പിള്ള

ചെന്നൈ: ചലച്ചിത്ര, നാടകനടനും കവിയുമായ കരമന നെടുംകാട് പി.എസ്. പിള്ള (87) സാലിഗ്രാമത്തിലുള്ള വസതിയിൽ അന്തരിച്ചു. വിരുഗമ്പാക്കം നായർ സർവീസ് സൊസൈറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: പിന്നണി ഗായിക സിന്ധു, നന്ദകുമാർ, യദുകുമാർ. മരുമക്കൾ: രമേഷ്, ശുഭ, മായ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് മേട്ടുക്കുപ്പം ശ്മശാനത്തിൽ.

Oct 20, 2022


അജ്മൽ

ഷാർജ: തൃശ്ശൂർ വടക്കേക്കാട് വയലത്തൂർ സ്വദേശി അജ്മൽ മൊയ്തുണ്ണി (58) അജ്മാനിൽ അന്തരിച്ചു. 15 വർഷമായി പ്രവാസിയാണ്. ഭാര്യ: ഷജ്ന. രണ്ടുമക്കളുണ്ട്. പിതാവ്: പരേതനായ ചെട്ടിയാട്ടിൽ മൊയ്തുണ്ണി. മാതാവ്: ഖദീജ. സഹോദരങ്ങൾ: സലിം, ജോഹർ, ലീനസ്, ഷീജ, രഹ്ന.

Oct 20, 2022


നവി മുംബൈയിലെ ഫ്ളാറ്റിൽ മലയാളിയുവാവ് മരിച്ച നിലയിൽ

മുംബൈ: നവി മുംബൈ കോപ്പർഖൈർണയിലെ ഫ്ളാറ്റിൽ മലയാളിയുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒമ്പത് വർഷമായി ഹിന്ദുജ ആശുപത്രിയിൽ കാത്ത് ലാബിൽ ജോലിചെയ്തുവരുന്ന സദാനന്ദനെ (36)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലം അഞ്ചൽ സ്വദേശിയാണ്. സദാനന്ദന്റെ ബന്ധുവായ ഡോ. ശിവകുമാറാണ് കോപ്പർഖൈർണെ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. മൃതദേഹം നവിമുംെബെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഭാര്യ സൗദിയിൽ നഴ്‌സാണ്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ജന്മനാട്ടിലേക്ക് അയക്കും.

Oct 19, 2022


മുൻ അഡ്വക്കേറ്റ് ജനറൽ ആർ. കൃഷ്ണമൂർത്തി

ചെന്നൈ: തമിഴ്‌നാട് മുൻ അഡ്വക്കേറ്റ് ജനറൽ ആർ. കൃഷ്ണമൂർത്തി(92) ചെന്നൈയിൽ അന്തരിച്ചു. രണ്ടുതവണ തമിഴ്‌നാട് അഡ്വക്കേറ്റ് ജനറലായിട്ടുള്ള അഡ്വ. കൃഷ്ണമൂർത്തി തമിഴ്‌നാട്-പുതുച്ചേരി ബാർ കൗൺസിൽ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 89 വരെയും 1994 മുതൽ 96 വരെയുമായിരുന്നു അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചത്. 1930-ൽ തിരുവാരൂരിലാണ് കൃഷ്ണമൂർത്തിയുടെ ജനനം. തിരുച്ചിറപ്പള്ളി സെയ്ന്റ് ജോസഫ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയതിനുശേഷം മദ്രാസ് ലോ കോളേജിൽനിന്ന് നിയമപഠനം നടത്തി. പിൽക്കാലത്ത് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ. വീരസ്വാമിയുടെ കീഴിലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. ഇടക്കാലത്ത് അഭിഭാഷകജോലി അവസാനിപ്പിച്ച് സംരംഭകനായി. എന്നാൽ, 1967-ൽ വീണ്ടും നിയമരംഗത്ത് തിരിച്ചെത്തി. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Oct 19, 2022


ഷാജി പള്ളത്ത്

ജിദ്ദ: അലനല്ലൂർ എടത്തനാട്ടുകര സ്വദേശി ഷാജി പള്ളത്ത് (49) ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ അന്തരിച്ചു. ഭാര്യ: സലീന.

Oct 18, 2022


വിജയലക്ഷ്മി മേനോൻ

മുംബൈ: പരേതനായ പരമേശ്വര മേനോന്റെ ഭാര്യ കൊടുങ്ങല്ലൂർ കാവുങ്കൽ ആനാട്ട് വിജയലക്ഷ്മി മേനോൻ (98) അന്തരിച്ചു. നവി മുംബൈ സീവുഡ്‌സ് ബി.പി.സി.എൽ. കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി നിവാസിയാണ്. മക്കൾ: ശിവപ്രസാദ്, പ്രമീള. മരുമക്കൾ: നിർമല, കെ.എസ്. സോമൻ.

Oct 18, 2022


സി.ജി. രഘുനാഥൻ പിള്ള

ബെംഗളൂരു: കൊല്ലം അഞ്ചാലുംമൂട് ഇഞ്ചവിള ശ്രീനിലയത്തിൽ സി.ജി. രഘുനാഥൻ പിള്ള (66) ബെംഗളൂരുവിൽ അന്തരിച്ചു. വ്യോമസേനാ മുൻ ഉദ്യോഗസ്ഥനാണ്. ആർ.ടി. നഗറിലായിരുന്നു താമസം. ഭാര്യ: ഗിരിജ കുമാരി. മക്കൾ: ശ്രീലക്ഷ്മി, ശ്രീപ്രിയ. മരുമകൻ: പ്രശാന്ത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇഞ്ചവിളയിലെ വീട്ടുവളപ്പിൽ.

Oct 18, 2022


മാണി

ചെന്നൈ: കോഴിക്കോട് വടകര വെള്ളൂർ ചിറയുള്ളതിൽ വീട്ടിൽ മാണി (85) അന്തരിച്ചു. ഭർത്താവ്‌: പരേതനായ കണാരൻ. മക്കൾ: പത്മിനി, രാഗിണി, പവിത്ര, ഉഷ, രാജീവൻ (ചെന്നൈ ചൂളൈമേട് മലയാളിസമാജം പ്രവർത്തക സമിതി അംഗം). മരുമക്കൾ: കുമാരൻ, നാണു, ശശികല, പരേതരായ രാജൻ, കൃഷ്ണൻ.

Oct 18, 2022


ഇ.വി. സുനിൽ

ന്യൂഡൽഹി : ഡൽഹി പോലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇ.വി. സുനിൽ (49) കിങ്സ്‌വേ ക്യാമ്പിലെ വസതിയിൽ അന്തരിച്ചു. എറണാകുളം വാളകം ചെറിയൂരയം ഇണ്ടികുഴിയിൽ വീട്ടിൽ വേലായുധന്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: താരാഭായ്. മകൻ: രാഹുൽ. സംസ്കാരം തിങ്കളാഴ്ച നാട്ടിൽ.

Oct 17, 2022


ശശിധരൻ

ചെന്നൈ: വടകര തോടന്നൂർ പടിഞ്ഞാറയിൽ പി. ശശിധരൻ (ഉണ്ണി-68) അന്തരിച്ചു. ചെന്നൈ ചൂളൈമേട് മലയാളിസമാജം ആജീവനാന്ത അംഗമാണ്. ഭാര്യ: ഗീത. മക്കൾ: അനീഷ, പരേതനായ അനൂപ്. മരുമകൻ: രഞ്ജിത്ത്‌. സഹോദരങ്ങൾ: പരേതനായ പി. ഭാസ്കരൻ, വിജയൻ, ബാലാമണി, കമല, ലീല, പത്മിനി.

Oct 17, 2022


പി. ശിവൻ പിള്ള

മുംബൈ: ആലപ്പുഴ ചെങ്ങന്നൂർ കൊല്ലക്കടവ് ചെറുവള്ളൂർ പോക്കത്തേതിൽ പി. ശിവൻ പിള്ള (78) മീരാറോഡ് ശാന്തിനഗറിൽ അന്തരിച്ചു. ഭാര്യ: പത്മാവതി. മക്കൾ: ശ്രീകല, ശ്രീലത, ഗീത, ശ്രീകുമാർ. മരുമക്കൾ: സുരേഷ്, അനിൽ, വിജയ്, വിദ്യ.

Oct 17, 2022


വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോട്ടയം അയർക്കുന്നം കോന്നിക്കൽ വീട്ടിൽ ബിനോയ് കെ. ബേബിയുടെ മകൻ ബ്രിനാട് കെ. ബിനോയ് ആണ് (19) മരിച്ചത്. നോയിഡ സെക്ടർ 61-ലെ പാർക്ക് വ്യൂ അപ്പാർട്ട്‌മെന്റിലായിരുന്നു താമസം. നഴ്‌സിങ് ബിരുദ വിദ്യാർഥിയായിരുന്നു. സഹോദരൻ: ബ്രിജിൻ. സംസ്കാരം പിന്നീട്.

Oct 16, 2022


രാധാമണി അമ്മ

ന്യൂഡൽഹി : മൂവാറ്റുപുഴ കളരിക്കൽ വീട്ടിൽ രാധാമണി അമ്മ (75) ഡൽഹി ആർ.കെ. പുരത്തെ വസതിയിൽ അന്തരിച്ചു. ഭർത്താവ് : പരേതനായ ഭാസ്കരൻ നായർ. മക്കൾ: ഷീല, ഷാജി, പ്രദീപ് കുമാർ. മരുമക്കൾ: കെ.ജി. സുരേഷ് കുമാർ, പ്രീത, ശ്രീദേവി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30-ന് ഗ്രീൻപാർക്ക് ശ്മശാനത്തിൽ.

Oct 15, 2022


അവീഷ് മുരളീധരൻ

ബെംഗളൂരു: കരുനാഗപ്പള്ളി എസ്.വി. മാർക്കറ്റ് മാടമ്പിത്തറ വീട്ടിൽ അവീഷ് മുരളീധരൻ (30) ബെംഗളൂരുവിൽ അന്തരിച്ചു. ഷെട്ടിഹള്ളിയിലായിരുന്നു താമസം. അച്ഛൻ: പരേതനായ മുരളീധരൻ. അമ്മ: സുഷജ. സഹോദരൻ: ബവീഷ്.

Oct 15, 2022


മേരിക്കുട്ടി ജോസഫ്

ബെംഗളൂരു: പാല കുറ്റിയാങ്കൽവീട്ടിൽ മേരിക്കുട്ടി ജോസഫ് (80) ബെംഗളൂരുവിൽ അന്തരിച്ചു. മത്തിക്കെരെയിലായിരുന്നു താമസം. റിട്ട. ബെൽ ഉദ്യോഗസ്ഥയാണ്. ഭർത്താവ്: പരേതനായ ജോസഫ് അമ്പാട്ട്. മക്കൾ: ബിജു ജോസഫ് (ജർമനി), ബിനിത ജോസഫ് (സ്വീഡൻ). മരുമക്കൾ: അനു പുന്നൂസ്, മാത്യു ജോസ്. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് അബ്ബിഗെരെ സെയ്ന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Oct 14, 2022


-ശ്രീധരൻ എഴുത്തച്ഛൻ

മുംബൈ: താനെ ഘോഡ്ബന്ദർ റോഡിലെ റുതു എൻക്ലേവിലെ ശ്രീധരൻ എഴുത്തച്ഛൻ (62) അന്തരിച്ചു. ഷൊർണൂർ ചുടുവാലത്തുർ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: പ്രീത. മക്കൾ: ശ്രീപ്രിയ, അക്ഷയ.

Oct 14, 2022


ജയാ പിള്ള

മുംബൈ : കായംകുളം സൗത്ത് മൊൻകുഴി അരൂർ തയ്യിൽ വീട്ടിൽ ജയാ പിള്ള (62) മീരാറോഡ്, സെക്ടർ 5, സൃഷ്ടി കോംപ്ലക്സ്, ഫ്ളാറ്റ് 41 നരതുരൻക ബിൽഡിങ്ങിൽ അന്തരിച്ചു. ഭർത്താവ്: ബാലൻ പിള്ള. മക്കൾ: അരുൺ പിള്ള, ജ്യോതി പിള്ള. മരുമകൻ വിനയ് പിള്ള. സംസ്കാരം ബുധനാഴ്ച 11.30-ന് മീരാറോഡ് ശ്മശാനത്തിൽ.

Oct 12, 2022


എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം : മലയാളിസ്ത്രീ മരിച്ചു

നവിമുംബൈ: മുംബൈ -പുണെ എക്സ്പ്രസ് ഹൈവേയിൽ തിങ്കളാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ മലയാളിസ്ത്രീ കൊല്ലപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സംഗീതാ നായരാണ് മരിച്ചത്. നവിമുംബൈയിലെ ഉൽവെ സെക്ടർ 18 ൽ താമസിക്കുന്ന സുനിൽ നായരും ഭാര്യ സംഗീതാ നായരും വൈദ്യവിദ്യാർഥിനിയായ മകളെ പുണെയിലെ മെഡിക്കൽ കോളേജിൽ വിട്ട് തിരിച്ചുവരുന്ന വഴിക്കാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. സംഗീതാ നായർ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുനിൽ നായർ പുണെ റൂബി ക്ലിനിക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മറ്റൊരു മകൾ കാനഡയിൽ പഠിക്കുകയാണ്. മൃതദേഹം പുണെയിലെ മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ വിമാനമാർഗം സ്വദേശത്തേക്ക് കൊണ്ടുപോയി.

Oct 12, 2022