അക്ഷരലോകത്തേക്ക് ചുവടുവെയ്ക്കുന്ന സഹോദരങ്ങളായ വിധാൻ, വിഹാൻ, വിയാൻ, വിവാൻ എന്നിവർ അമ്മ ട്രീസയ്‌ക്കൊപ്പം വീട്ടിൽ
തിരുവനന്തപുരം : എ, ബി, സി, ഡി..., വൺ, ടു, ത്രീ, ഫോർ... അമ്മ ചൊല്ലിപ്പഠിപ്പിച്ചതൊക്കെ പാടി നടക്കുകയാണ് നാല് പൊൻമണി മുത്തുകൾ. നിറങ്ങളും അക്കങ്ങളും കുഞ്ഞുപ്പാട്ടുകളുമൊക്കെ അവർക്കറിയാം. ഒറ്റ പ്രസവത്തിൽ ജനിച്ച വിധാൻ വൈശാഖ്, വിഹാൻ വൈശാഖ്, വിയാൻ വൈശാഖ്, വിവാൻ വൈശാഖ് എന്നീ സഹോദരങ്ങൾ ഒന്നിച്ച് നഴ്‌സറിയിൽ പോകാനുള്ള തയ്യാറെടുപ്പിലാണവർ.
ആക്കുളം എം.ജി.എം. സെൻട്രൽ പബ്ളിക് സ്‌കൂളിലെ നഴ്‌സറിയിലാണ് പ്രവേശനം നേടിയത്. യൂണിഫോമും ബാഗും ബുക്കും പുസ്തകവുമൊക്കെയായി സ്‌കൂൾ തുറക്കുന്നത് കാത്തിരിക്കുകയാണിവർ. മെഡിക്കൽ കോളേജിന് സമീപം പഴയ റോഡിലെ 'പ്രകാശം' വീട്ടിൽ പ്രകാശം നിറക്കുന്ന പൊൻമണികൾ സ്‌കൂളിൽ എങ്ങനെയാകുമെന്ന ആശങ്കയിലാണ് അമ്മ ട്രീസയും അച്ഛൻ പ്രകാശവും അച്ഛമ്മ ഉഷയും. മൂന്നു വയസ്സുകാരുടെ കുറുമ്പിന് പിന്നാലെയോടുന്നത് അവരാണ്. അച്ഛൻ വൈശാഖ് ജിദ്ദയിൽ നഴ്‌സാണ്.
ആദി, കിച്ചു, ബോബി, കുഞ്ഞു എന്നീ വിളിപ്പേരുകളുമുണ്ട് ഈ മിടുക്കൻമാർക്ക്. സൗദി അറേബ്യയിലെ ഷെക്കാറയിൽ നഴ്‌സായിരുന്ന ട്രീസ അവിടെ വെച്ചാണ് ഇവരെ പ്രസവിച്ചത്. 2020-ൽ കൊറോണ കാലത്തായിരുന്നു ജനനം.
കളിയിലും ചിരിയിലും ഉറക്കത്തിലും ഒന്നിച്ചാണിവർ. അസുഖം വരുന്നതും അങ്ങനെതന്നെ.
Content Highlights: all the four babies born in one delivery go to school


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..