Photo | twitter.com/supriyasahuias,@TNDIPRNEWS
നാഗർകോവിൽ : വ്യാഴാഴ്ച രാത്രിയോടെ അരിക്കൊമ്പൻ കന്യാകുമാരി അതിർത്തി പ്രദേശത്ത് എത്തിയതായി റേഡിയോ കോളർ സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് കന്യാകുമാരി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.
15 പേർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാർ വനാതിർത്തിയിൽ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു.
അപ്പർ കോതയാറിലെ മുത്തുക്കുളി വയലിൽനിന്നിരുന്ന അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട് വനംവകുപ്പ് അധികൃതർക്ക് കിട്ടാതായതോടെ, അരിക്കൊമ്പൻ എങ്ങോട്ടുനീങ്ങുമെന്ന് ആശങ്ക ഉയർന്നു. വനത്തിനുള്ളിലേക്ക് നേരിട്ട് പരിശോധിക്കാനായി സജ്ജീകരണങ്ങൾ ഒരുക്കുന്നതിനിടെ രാത്രിയോടെ വീണ്ടും സിഗ്നൽ ലഭിച്ചുതുടങ്ങി.
സിഗ്നൽ ലഭിക്കുമ്പോൾ കന്യാകുമാരി വനാതിർത്തിയിൽനിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് അരിക്കൊമ്പനെ കണ്ടത്. ഇതേത്തുടർന്നാണ് കന്യാകുമാരി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്.
കന്യാകുമാരി വനമേഖലയിൽ അരിക്കൊമ്പൻ എത്തുകയാണങ്കിൽ ജനവാസമേഖലയിൽ എത്താനുള്ള സാധ്യത ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ ആദിവാസികൾ ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ നേരത്തെ ആശങ്ക അറിയിച്ചിരുന്നു.
അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനൊപ്പം, അതിർത്തി പ്രദേശത്ത് ആന എത്തുകയാണെങ്കിൽ ഉൾക്കാട്ടിലേക്കു കടത്തിവിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ഡി.എഫ്.ഒ. അറിയിച്ചു. അംബാസമുദ്രം, കളക്കട്, കന്യാകുമാരി മേഖലകളിലെ 60 വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.
Content Highlights: arikomban, kerala elephants, kanyakumari


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..