Arya Rajendran
തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന്റെ പേഴ്സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു. ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചെങ്കിലും പുതുക്കാതെ മാതൃവകുപ്പിലേക്ക് മടങ്ങുകയായിരുന്നു.
ഗസറ്റഡ് ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു പേഴ്സണൽ അസിസ്റ്റന്റ്. മേയറുമായുള്ള അഭിപ്രായഭിന്നതയാണ് സ്ഥാനം ഒഴിയാൻ കാരണമെന്നറിയുന്നു. നികുതി തട്ടിപ്പ് ആരോപണത്തിൽ കോർപ്പറേഷൻ ആസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ സമരം നടക്കുന്നതിനിടെ വിനോദയാത്ര പോയെന്ന കാരണം പറഞ്ഞ് പി.എ.യെ മാറ്റണമെന്ന് മേയർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സർക്കാർ ഇതിന് വഴങ്ങിയില്ല. ഉദ്യോഗസ്ഥൻ അംഗമായുള്ള ഇടതുപക്ഷ സംഘടനയും ഇതിനെതിരേ രംഗത്തെത്തി. തുടർന്നുണ്ടായ അഭിപ്രായവ്യത്യാസമാണ് പി.എ. സ്ഥാനമൊഴിയാൻ കാരണമെന്നറിയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..