വിഴിഞ്ഞം തുറമുഖം: പദ്ധതിക്കായി സർക്കാർ പ്രചാരണത്തിന്; ശശി തരൂര്‍ പങ്കെടുക്കും


വിഴിഞ്ഞം സമരക്കാരും പോലീസും, ശശി തരൂർ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ ആരോപണങ്ങൾക്കും പ്രചാരണങ്ങൾക്കും മറുപടിയുമായി സർക്കാർ നേരിട്ട് രംഗത്തിറങ്ങുന്നു. പദ്ധതിയുടെ ശാസ്ത്രീയവശങ്ങൾ ജനങ്ങൾക്കുമുൻപിൽ അവതരിപ്പിക്കുന്നതിന് തുറമുഖവകുപ്പ് വിദഗ്‌ധരുടെ സെമിനാർ സംഘടിപ്പിക്കും. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നപദ്ധതിയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയാണ് 29-ാം തീയതി മാസ്‌കറ്റ് ഹോട്ടലിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) സെമിനാർ നടത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഞ്ച് മന്ത്രിമാരും ശശി തരൂർ എം.പി.യും പങ്കെടുക്കും. ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിലെയും മദ്രാസ് ഐ.ഐ.ടി.യിലെയും വിദഗ്‌ധരെ ഉൾക്കൊള്ളുന്ന പാനലാണ് സെമിനാറിൽ സംസാരിക്കുക. പദ്ധതിക്കെതിരേ ചില കേന്ദ്രങ്ങൾ നടത്തുന്ന ആരോപണങ്ങൾ അവാസ്തവമാണെന്ന് വ്യക്തമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ തുറമുഖ നിർമാണത്തിനെതിരേ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ്, വികസനനയങ്ങൾ പ്രഖ്യാപിച്ച് സർക്കാർ സെമിനാറിനൊരുങ്ങുന്നത്.

Content Highlights: government to campaigning for vizhinjam project, shashi tharoor willl attend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..