അഫ്ഗാന്‍, യമന്‍, താജിക്കിസ്താന്‍... കാര്യവട്ടം സ്‌കൂളില്‍ പഠിക്കാനെത്തി വിദേശ വിദ്യാര്‍ഥികള്‍


1 min read
Read later
Print
Share

കാര്യവട്ടം കാമ്പസിൽ പഠിക്കാനായി വിദേശത്തുനിന്നു എത്തിയവരുടെ മക്കളാണ് കാര്യവട്ടം ഗവ. യു.പി. സ്കൂളിലെ ഏഴു കുട്ടികൾ

ശ്രീകാര്യം :അഫ്‌ഗാനിസ്താനിൽനിന്ന് മാർവ യൂസഫി, താഹ്മിന യൂസഫി, ഷാ യാർ റാഫത്ത്, ജഹാംഗിർ എന്നിവർ. യമനിൽനിന്ന് അല അബ്ദുള്ള യഹയയും മുഹമ്മദ് അബ്ദുള്ള യഹയയും, തജുക്കിസ്താനിൽനിന്ന് ഒമിനായ് സാദുള്ളോ...ഇത് ഏതെങ്കിലും വിദേശ രാജ്യങ്ങളിലെ പട്ടികയല്ല. കാര്യവട്ടം ഗവൺമെന്റ്‌ യു.പി. സ്കൂളിലെ അറ്റൻഡൻസ് രജിസ്റ്ററിലുള്ള കുട്ടികളുടെ പേരുകളാണ്.

വിദേശ രാജ്യങ്ങളിൽനിന്നുള്ള ഏഴു വിദ്യാർഥികളാണ് ഈ വർഷം കാര്യവട്ടം യു.പി.എസിൽ പഠിക്കാനുള്ളത്. ഇതിൽ അഫ്ഗാനിസ്‌താനിൽ നിന്നുള്ള നാലുപേർ കഴിഞ്ഞ മൂന്നുവർഷമായി സ്കൂളിലുണ്ട്.

കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ വിവിധ വകുപ്പുകളിൽ ഗവേഷണത്തിനും പഠിക്കാനുമായി എത്തുന്നവരുടെ മക്കളാണ് സർക്കാർ സ്കൂളിൽ പഠനത്തിന് എത്തിയിരിക്കുന്നത്.

ഭാഷ അറിയില്ലെങ്കിലും ഈ കുരുന്നുകളെ ചേർത്തുപിടിക്കുകയാണ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഉന്നത നിലവാരം തിരിച്ചറിഞ്ഞാണ് രക്ഷിതാക്കളെ സ്കൂളിൽ ചേർത്തതെന്ന് പ്രഥമാധ്യാപിക ഫസ്‌ന സലാം പറയുന്നു. കുട്ടികൾക്ക് അറിയാവുന്ന ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ അധ്യാപകർക്കും സാധിക്കുന്നുണ്ട്.

മർവാ യൂസുഫി ഒന്നാം ക്ലാസിലും, സഹോദരി തഹ്മിന യുസുഫി മൂന്നാം ക്ലാസിലും, സഹോരങ്ങളായ ഷാ യാർ റാഫത്ത് മൂന്നാം ക്ലാസിലും, ജഹാംഗീർ യു.കെ.ജി.യിലുമാണ് പഠിക്കുന്നത്.

യമനിൽനിന്ന്‌ എത്തിയ അലാ അബ്ദുല്ലാഹ് യഹ്യ, സഹോദരൻ മുഹമ്മദ് അബ്ദുള്ള യഹ്യ എന്നിവർ ഒന്നാം ക്ലാസിലും, താജിക്കിസ്താനിൽനിന്നുള്ള ഒമിനായ് സദുല്ലൊ അഞ്ചാം ക്ലാസിലുമാണ്.

സ്കൂളിലെ ഇംഗ്ലീഷ് മീഡിയത്തിലാണെങ്കിലും ക്ലാസിലെ സഹപാഠികൾ പറയുന്നത് കേട്ട് അത്യാവശ്യ മലയാളവും പഠിച്ചുതുടങ്ങിയിട്ടുണ്ട്.

Content Highlights: karyavattom up school, kerla, abroad students

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..