യുവതിയെ കൊലപ്പെടുത്താൻ ശ്രമം; ആൺസുഹൃത്ത് അറസ്റ്റിൽ


1 min read
Read later
Print
Share

അനിൽകുമാർ

വിഴിഞ്ഞം : യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ആൺസുഹൃത്ത് പിടിയിൽ. പീഡിപ്പിക്കുകയും കഴുത്തിൽ തുണിമുറുക്കി സീലിങ്ങ് ഫാനിൽ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

അടുത്ത മുറിയിലുണ്ടായിരുന്ന യുവതിയുടെ പത്തുവയസ്സുകാരനായ മകൻ ബഹളം കേട്ട് അലറിവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തുകയായിരുന്നു. പോലീസെത്തി കതക് ചവിട്ടിത്തുറന്ന് കയറിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നരുവാമൂട് സ്വദേശി കരടി ഉണ്ണിയെന്ന അനിൽകുമാറി(35)നെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.

ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കോട്ടുകാലിനടുത്താണ് യുവതിയും മകനും ആൺസുഹൃത്തായ അനിൽകുമാറിനൊപ്പം വാടകയ്ക്കു താമസിക്കുന്നത്. കൊലപാതകശ്രമത്തിന് ഇയാൾ ജയിലിലായിരുന്നു.

ജാമ്യം നേടി പുറത്തിറങ്ങിയശേഷം യുവതിയുമായി ഒപ്പം താമസിച്ചുവരുകയായിരുന്നു. അടുത്തിടെ വീടിനുള്ളിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു.ഇതേ തുടർന്ന് വഴക്കുണ്ടാകുകയും ഒപ്പം താമസിക്കാൻ കഴിയില്ലെന്ന് യുവതി അനിൽകുമാറിനെ അറിയിക്കുകയും ചെയ്തു. ഇതിൽ

പ്രകോപിതനായാണ് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച സന്ധ്യയോടെ വീട്ടിലെത്തി ഇയാൾ യുവതിയെയും മകനെയും ഉപദ്രവിച്ചു.

യുവതിയെ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി വായിൽ തുണി തിരുകി.കഴുത്തിൽ തുണിയിട്ട് മുറുക്കി കൊലപ്പെടുത്തിയശേഷം സീലിങ്ങിലെ ഫാനിൽ കെട്ടിത്തൂക്കാനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എൽ.സമ്പത്ത്, ജി.വിനോദ്, കെ.ജി.പ്രസാദ്, സജി, സി.പി.ഒ. രാമു ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights: man arrested for trying to kill woman, crime

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..