ചിന്ത ജെറോം, കാറ് മന്ത്രി മുന്നോട്ടെടുക്കുന്നു, സജി ചെറിയാൻ | Photo: Mathrubhumi
തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ കാറ് മണ്ണിൽ പൂഴ്ന്നപ്പോൾ പഴയ ഡ്രൈവിങ് സ്കിൽ പുറത്തെടുത്ത് മന്ത്രി സജി ചെറിയാൻ. ചിറയിൻകീഴ് ഭാഗത്തെ തീരസദസ്സ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി. ഈ സമയമാണ് ചെറിയ വെട്ടുകാട് വെച്ച് ചിന്തയുടെ കാർ പൂഴിമണലിൽ താഴ്ന്നുപോയത് മന്ത്രി കണ്ടത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. പോലീസുകാരും നാട്ടുകാരും ചിന്തയുടെ വാഹനത്തിന്റെ ഡ്രൈവരും പലതവണ പരിശ്രമിച്ചിട്ടും വണ്ടി പൂഴിമണലിൽനിന്ന് അനങ്ങിയില്ല. ടയർ മണ്ണിൽ പൂഴ്ന്ന് കറങ്ങിക്കൊണ്ടിരുന്നു.
ഒടുവിൽ സജി ചെറിയാൻ ഡ്രൈവിങ് സിറ്റിലേക്ക് കയറി. ഇതോടെ അവിടെ കൂടെനിന്നവരും അദ്ഭുതപ്പെട്ടു.
പഴയ ഡ്രൈവിങ് സ്കിൽ പരീക്ഷിച്ച് നോക്കാമെന്ന് മന്ത്രിയും. മന്ത്രി വണ്ടി ആദ്യം പുറകോട്ട് എടുത്തു. കൂടെ നിന്നവരും വണ്ടി തള്ളിസഹായിച്ചു. എന്നാൽ മുന്നോട്ട് വീണ്ടുമെടുത്തപ്പോൾ വണ്ടി മണ്ണിൽ കുടുങ്ങി. ഒടുവിൽ കുറച്ചുമണ്ണും കല്ലും മുൻവശത്തെ ടയർഭാഗത്ത് കൊണ്ടിടാൻ മന്ത്രിയുടെ നിർദേശം. ഒടുവിൽ ഫസ്റ്റിലിട്ട് നിഷ്പ്രയാസം മന്ത്രിതന്നെ മുന്നോട്ടു കയറ്റുകയായിരുന്നു. സാമൂഹികമാധ്യമത്തിൽ സജി ചെറിയാൻ തന്റെ ‘െെഡ്രവിങ് സ്കിൽ’ പോസ്റ്റിടുകയും ചെയ്തു.
Content Highlights: minister saji cheriyan takes youth commission chairperson chintha jerome car out sunk in soil


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..