കുരങ്ങുകൾ ആക്രമിച്ച നാലുവയസ്സുകാരിയുടെ ശരീരത്തിലെ മുറിവുകൾ
പാലോട് : കുരങ്ങുകൾ വീട്ടിൽക്കയറി കുഞ്ഞിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പെരിങ്ങമ്മല ചിറ്റൂർ മീരാൻ വെട്ടി കരിക്കകം ബ്ലോക്ക് നമ്പർ 13-ൽ മുഹമ്മദ് ഷാജു-റസിയബീഗം ദമ്പതിമാരുടെ നാലു വയസ്സുകാരി മകൾ അറഫ ഫാത്തിമയെയാണ് വീട്ടിൽക്കയറിയ മൂന്നു കുരങ്ങുകൾ ആക്രമിച്ചത്.
വീടിനുള്ളിൽ കളിക്കുകയായിരുന്ന കുട്ടിയെ മൂന്നു കുരങ്ങുകളാണ് ആക്രമിച്ചത്. വീട്ടുകാർ ബഹളം വച്ചപ്പോൾ ഇവ ഓടിപ്പോയി. ദേഹത്ത് ആഴത്തിൽ മുറിവേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുമാസമായി വീട്ടിൽ നിരന്തരം കുരങ്ങുകളുടെ ശല്യം ഉണ്ടാകാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.
വീടിന്റെ ഓടുകൾ വലിച്ചെറിയുക, വാട്ടർ ടാങ്കിലെ വെള്ളം മലിനമാക്കുക, ആടിനെയും കോഴികളെയും ആക്രമിക്കുക, തെങ്ങിൽ കയറി പാകമാകാത്ത തേങ്ങ നശിപ്പിക്കുക എന്നിവ കുരങ്ങുകൾ നിരന്തരം ചെയ്യാറുണ്ട്.
പെരിങ്ങമ്മല പഞ്ചായത്തിൽ വനത്തോടുചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ആനയും കാട്ടുപോത്തുമൊക്കെ ഇറങ്ങാറുണ്ട്.
ഏറ്റവും കൂടുതൽ ശല്യം ഉണ്ടാക്കുന്നത് കുരങ്ങുകൾ ആണെന്നും ഇതിനു പരിഹാരം കാണണമെന്നും മുസ്‌ലിം ലീഗ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
Content Highlights: monkey attack, child, tvm
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..