വീടിനുള്ളില്‍ അമ്മയും മകനും തൂങ്ങിമരിച്ചനിലയില്‍; മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കം


അമ്മയും മകനും നാട്ടില്‍ ആരുമായും അധികം സൗഹൃദം കാണിക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

സരോജം, രാജേഷ്

നേമം: വാടകവീടിനുള്ളില്‍ അമ്മയെയും മകനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നേമം മാളികവീട് ലെയിന്‍ പൂരം വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സരോജം(70), മകന്‍ കെ.രാജേഷ്(48) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുനില വീടിന്റെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിലെ ഫാനിലും സമീപത്തെ ഹുക്കിലുമായാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.

എറണാകുളം പറവൂര്‍ കോട്ടുമ്പള്ളി കൈതാരം സ്വദേശികളാണ്. മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെയെങ്കിലും പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടുടമസ്ഥന്‍ രവീന്ദ്രനെ വിവരം അറിയിക്കുകയായിരുന്നു. രവീന്ദ്രനെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയിരുന്നില്ല. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നേമം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

റെയില്‍വേയില്‍ പാഴ്സല്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന രാജേഷ് ഇപ്പോള്‍ ജോലിനോക്കി വന്നിരുന്നത് പതഞ്ജലി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയിലാണ്. വിവാഹിതനായിരുന്ന രാജേഷ് ബന്ധം വേര്‍പെടുത്തിയിരുന്നു.

ഒരു സഹോദരിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. അമ്മയും മകനും നാട്ടില്‍ ആരുമായും അധികം സൗഹൃദം കാണിക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

Content Highlights: mother and son hanging inside the house

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..