പിരായുംമൂട്ടിൽ ആശുപത്രിമാലിന്യം കത്തിക്കുന്നത് തടഞ്ഞു; മാലിന്യം കത്തിച്ചവർ ഓടിരക്ഷപ്പെട്ടു


പിഴ അടയ്ക്കാൻ വസ്തു ഉടമയ്ക്ക് നഗരസഭ നോട്ടീസ് നൽകി

• പിരായുംമൂട്ടിൽ സ്വകാര്യ ഏജൻസികൾ കൊണ്ടിടുന്ന ആശുപത്രി മാലിന്യമുൾപ്പെടെയുള്ളവ കൂട്ടിയിട്ട് കത്തിക്കുന്നു. നഗരസഭാ അധികൃതരെത്തുമ്പോൾ മാലിന്യം കത്തിച്ചവർ ഓടി രക്ഷപ്പെട്ടു

നെയ്യാറ്റിൻകര : പിരായുംമൂട്ടിൽ വ്യക്തിയുടെ സ്ഥലത്ത് ആശുപത്രി മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് നഗരസഭ തടഞ്ഞു. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനെക്കുറിച്ച് ശനിയാഴ്ച മാതൃഭൂമി നൽകിയ വാർത്തയെ തുടർന്നാണ് നഗരസഭാ അധികൃതർ സ്ഥലത്തെത്തിയത്. മാലിന്യം കത്തിച്ചവർ ഇവരെക്കണ്ട് ഓടിരക്ഷപ്പെട്ടു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ചതിന് പിഴ അടയ്ക്കാൻ വസ്തു ഉടമയ്ക്ക് നഗരസഭ നോട്ടീസ് നൽകി.

നഗരസഭയുടെ പനങ്ങാട്ടുകരി വാർഡിലെ പിരായുംമൂട്ടിലെ വ്യക്തിയുടെ സ്ഥലത്താണ് തിരുവനന്തപുരം നഗരത്തിൽ നിന്നുൾപ്പെടെയുള്ള ആശുപത്രി മാലിന്യം കൊണ്ടിട്ട് കത്തിച്ചിരുന്നത്. ഇതിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ നഗരസഭ വസ്തു ഉടമയ്ക്ക് നോട്ടീസ് നൽകുക മാത്രമാണ് ചെയ്തത്. തുടർനടപടികൾ ഉണ്ടാകാത്തതിനെത്തുടർന്ന് ഇതുസംബന്ധിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ലിൻ, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവരെത്തി. ഇവരെത്തിയപ്പോൾ മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. നഗരസഭാ അധികൃതരെക്കണ്ട് മാലിന്യം കത്തിച്ചവർ ഓടിരക്ഷപ്പെട്ടു.

തുടർന്ന് വസ്തു ഉടമയ്ക്ക് മുനിസിപ്പാലിറ്റി ആക്ട്, പരിസ്ഥിതി സംരക്ഷണ നിയമം, ഹരിത ട്രിബൂണൽ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിൽ 25000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. മാത്രവുമല്ല ഇവിടെ കൊണ്ടിട്ട മാലിന്യം നീക്കം ചെയ്യാനും വസ്തു ഉടമയ്ക്ക് നോട്ടീസ് നൽകിയതായി സ്ഥിരം സമിതി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ലിൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..