മരം മുറിച്ചുമാറ്റിയ സംഭവം: റീത്ത് വെച്ച് പ്രതിഷേധിച്ചു


•  തൈക്കാട് ഗസ്റ്റ്ഹൗസ് വളപ്പിലെ മുറിച്ചുമാറ്റിയ അകിൽ മരത്തിനരികെ ട്രീവാക്ക് കൂട്ടായ്മ റീത്ത് സമർപ്പിച്ചപ്പോൾ

തിരുവനന്തപുരം : തൈക്കാട് ഗസ്റ്റ്ഹൗസ് വളപ്പിലെ അകിൽ മരം മുറിച്ചുമാറ്റിയതിൽ ട്രീവാക്ക് കൂട്ടായ്മ പ്രതിഷേധിച്ചു. മുറിച്ചിട്ട മരത്തിൽ റീത്ത് വെച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. സംസ്ഥാനത്തുതന്നെ അപൂർവവും ഒരു നൂറ്റാണ്ടോളം പഴക്കവുമുള്ള അകിൽ മരം അതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ മുറിച്ചുമാറ്റിയത് പ്രതിഷേധാർഹമാണെന്നും പ്രവർത്തകർ പറഞ്ഞു. ഗസ്റ്റ് ഹൗസ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് മരം മുറിച്ചുമാറ്റിയതെന്നാണ് അറിഞ്ഞത്. അകിൽ മരത്തിന് പുറമേ വേറെ ആറ് മരങ്ങളും മുറിച്ചിട്ടുണ്ട്. പദ്ധതിക്കായി ഇനിയും മരം മുറിക്കേണ്ടിവരുമെന്നാണ് അറിഞ്ഞത്. ഇത് ഒഴിവാക്കണം. ട്രീവാക്ക് കോ-ഓർഡിനേറ്റർ എസ്.അനിത, അംഗം ഉദയനൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..