സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ 'ഈരില' എന്ന പേരില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചു. പേട്ട ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂളും വഞ്ചിയൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂള്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ലേഖ കെ പതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികളുടേയും രക്ഷിതാക്കളുടേയും സ്വാതന്ത്ര്യദിന ഘോഷയാത്രയും നടന്നു.
സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ. ബി ശ്രീകുമാരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീമതി ബിന്ദു അധ്യക്ഷയായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലേഖ. കെ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മേധാവി ഗീത സ്വാതന്ത്ര്യ ദിന സന്ദേശം അറിയിച്ചു.
സമഗ്ര ശിക്ഷ കേരളം നോര്‍ത്ത് URC BPC അനൂപ്, ട്രെയ്‌നര്‍ ഇസ്മയില്‍, ലയണ്‍സ് ജില്ലാ വൈസ് ഗവര്‍ണര്‍ ശ്രീ ജയകുമാര്‍ 'ശ്രീ ഹരികുമാര്‍ സവിത സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: samagra sikha kerala independence day celebration
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..