കാഴ്ചകളിൽ നിറം ചാലിച്ച് മുരളി തുമ്മാരുകുടിയുടെ മകന്‍ സിദ്ധാർഥ്


1 min read
Read later
Print
Share

ഐക്യരാഷ്ട്രസഭ ദുരന്തപ്രത്യാഘാത തലവൻ മുരളി തുമ്മാരുകുടിയുടെയും ഡോ. ജയശ്രീയുടെയും മകൻ സിദ്ധാർഥ് മുരളി വരച്ച ചിത്രങ്ങളുടെ പ്രദർശനം കാണുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അനുഭവങ്ങളും കാഴ്ചകളും ചേരുന്ന നിറങ്ങൾ ചാലിച്ച് കാൻവാസിൽ സിദ്ധാർഥ് മുരളി വരച്ച ചിത്രങ്ങൾ. മലയാളി പിന്നിട്ട പ്രളയവും കോവിഡ് കാലവും മുഖങ്ങൾക്ക് പ്രസക്തിയില്ലാത്ത അതിഥി തൊഴിലാളി ജീവിതങ്ങൾ എന്നിവയെല്ലാം തെളിമയോടെ പകർത്തിയ ചിത്രങ്ങളാണ്. വാൻറോസ് ജങ്ഷനിലെ റഷ്യൻ ഹൗസിൽ നടത്തുന്ന ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രങ്ങളോരോന്നും നടന്നുകണ്ടു. അദ്ദേഹം ചിരിയോടെ ചിത്രകാരനെ അനുമോദിച്ചു.

'പ്രസംഗമില്ലേ' എന്നായി സിദ്ധാർഥ്. 'എല്ലാം കണ്ടല്ലോ... ഇനി പ്രസംഗം വേണോ'യെന്ന് സിദ്ധാർഥിന്റെ തലയിൽ തലോടി മുഖ്യമന്ത്രി മറുചോദ്യമെറിഞ്ഞു. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം 'നന്ദി' ചിത്രകാരൻ നന്ദി അറിയിച്ചു.

ഐക്യരാഷ്ട്രസഭ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയുടെയും ഡോ. ജയശ്രീയുടെയും മകനാണ് ചിത്രകാരനായ സിദ്ധാർഥ്. വിദേശത്തും കേരളത്തിലുമായി കഴിഞ്ഞ ബാല്യകാല ഓർമകളുടെ ചിത്രങ്ങൾ ഉൾപ്പെടെ 'ദി ഇൻവിസിബിൾ സ്പിരിറ്റ്' എന്ന പ്രദർശനത്തിലുണ്ട്. കാഴ്ചകൾ പെട്ടെന്ന് പൂർത്തിയാക്കാൻ പെൻസിൽ ഉപയോഗിച്ചാണ് ഇപ്പോൾ കൂടുതലും വര. സിദ്ധാർഥിന്റെ മൂന്നാമത്തെ പ്രദർശനമാണ് തിരുവനന്തപുരത്ത് നടത്തുന്നത്. 21 വരെ തുടരുന്ന പ്രദർശനത്തിലേക്ക് രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെയാണ് പ്രവേശനം.

കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത്, മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി.രാധാകൃഷ്ണൻ, പി.എസ്.സി. മുൻ അംഗം ആർ.പാർവതിദേവി, യുവജന കമ്മിഷൻ മുൻ അധ്യക്ഷ ചിന്താ ജെറോം, വാസ്തുശില്പി ജി.ശങ്കർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിനെത്തി.

Content Highlights: sidharth son of muralee thummarukudy, painting, exhibision, cm pinarayi vijayan

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..