എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്; പിന്നാലെ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Getty Images

ചിറയിൻകീഴ് : ചിറയിൻകീഴ് കൂന്തള്ളൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൂന്തള്ളൂർ പനച്ചിവിളാകത്തുവീട്ടിൽ രാജീവിന്റെയും ശ്രീവിദ്യയുടെയും മകൾ രാഖിശ്രീ (15) ആണ് മരിച്ചത്.

ചിറയിൻകീഴ് ശ്രീ ശാരദവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന രാഖിശ്രീ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് വിജയിച്ചത്. ഫലമറിഞ്ഞശേഷം ശനിയാഴ്ച രാവിലെ സ്കൂളിൽ നടന്ന അനുമോദനച്ചടങ്ങിൽ അമ്മയോടൊപ്പം പങ്കെടുത്താണ് മടങ്ങിയത്.

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശൗചാലയത്തിൽ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാർ കണ്ടെത്തിയത്. രാഖിശ്രീയുടെ അച്ഛൻ രാജീവ് തിരുവനന്തപുരം ഏഷ്യാനെറ്റ് ഓഫീസിലെ സുരക്ഷാജീവനക്കാരനാണ്. ചിറയിൻകീഴ് പോലീസ് കേസെടുത്തു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച മെഡിക്കൽ കോളേജാശുപത്രിയിൽ മൃതദേഹ പരിശോധനയ്ക്കുശേഷം ആറ്റിങ്ങൽ മാമത്തുള്ള പുണ്യംവീട്ടിൽ സംസ്‌കരിക്കും. സഹോദരി: ശരണ്യശ്രീ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: suicide, tvm, sslc full a plus

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..