തിരുവനന്തപുരം : മര്യാദയ്ക്കു സംസാരിച്ചില്ലെങ്കിൽ കോടതിയിലാണെന്ന് നോക്കില്ലെന്ന് അഭിഭാഷകനോട് സാക്ഷി. കന്നിയമ്മാൾ വധക്കേസ് വിചാരണയ്ക്കിടെയാണ് അഭിഭാഷകന്റെ ചോദ്യത്തിൽ പ്രകോപിതയായ ശ്രീവരാഹം മുക്കോലയ്ക്കൽ സ്വദേശിനിയും കേസിലെ നിർണായക സാക്ഷിയുമായ രമണിയുടെ പ്രതികരണം.
‘കന്നിയമ്മാളിനെ പീഡിപ്പിക്കാൻ കഴിയാത്തതുകൊണ്ട് നിങ്ങളുടെ ഭർത്താവല്ലേ അവരെ വെട്ടിക്കൊലപ്പെടുത്തിയത്’ എന്നായിരുന്നു അഭിഭാഷകന്റെ ചോദ്യം. രമണിയുടെ അപ്രതീക്ഷിത പ്രതികരണത്തോടെ അഭിഭാഷകൻ വിസ്താരം പൂർത്തിയാക്കി പിൻമാറി. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
രമണിയും ഭർത്താവ് മോഹൻകുമാറും താഴത്തെ നിലയിലും കന്നിയമ്മാളും കുടുംബവും ഇവരുടെ വീടിന്റെ മുകളിലെ നിലയിലുമാണ് വാടകയ്ക്കു താമസിച്ചിരുന്നത്. ഇവിടെ വച്ച് 2018 സെപ്റ്റംബർ 23-ന് കന്നിയമ്മാളിന്റെ ഭർത്താവ് മാരിയപ്പൻ കന്നിയമ്മാളിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയത്തെളിവുകളുമാണ് പ്രോസിക്യൂഷന്റെ ആശ്രയം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..